#viral | ചുമര്‍ പെയിന്‍റ് അടിച്ചതിന് പിന്നാലെ വിചിത്ര ശബ്ദങ്ങള്‍; ഭയന്ന യുവതി പോലീസിനെ വിളിച്ചു, പിന്നീട് സംഭവിച്ചത്!

#viral | ചുമര്‍ പെയിന്‍റ് അടിച്ചതിന് പിന്നാലെ വിചിത്ര ശബ്ദങ്ങള്‍; ഭയന്ന യുവതി പോലീസിനെ വിളിച്ചു, പിന്നീട് സംഭവിച്ചത്!
Mar 14, 2024 02:48 PM | By Athira V

വിചിത്രമായ സംഭവങ്ങളുടെ നീണ്ട നിര തന്നെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ അത്തരത്തിലൊരു വാർത്ത സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി.

ചുമരിലെ പ്ലാസ്റ്റര്‍ പഴകി അടര്‍ന്ന് പോയതിന് പിന്നാലെ ഒരു യുവതി തന്‍റെ വീടിന്‍റെ ചുമര്‍ പുതുതായി പ്ലാസ്റ്റര്‍‌ ചെയ്ത് പെയിന്‍റ് അടിച്ചു.

അന്ന് വൈകീട്ട് ജോലിക്കാര്‍ പോയതിന് പിന്നാലെ പ്ലസ്റ്റര്‍ പരിശോധിക്കുന്നതിനിടെ ചുമരില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ഭയന്ന യുവതി പോലീസിനെ വിളിച്ച് സഹായം തേടിയ സംഭവമായിരുന്നു അത്.

അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ജെയ് എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്ന് ഡെയ്‌ലി സ്റ്റാറാണ് റിപ്പോർട്ട് ചെയ്തത്. യുവതി തന്‍റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ, അടുത്തിടെ എന്‍റെ വീടിന്‍റെ ചുവരുകളിൽ പുതിയ പ്ലാസ്റ്റർ ചെയ്തു.

വളരെ ഭം​ഗിയുണ്ടായിരുന്നു അത് കാണാൻ. ജോലിക്കാർ പോയതിന് ശേഷം, ഞാൻ ഡ്രോയിംഗ് റൂമിൽ കറങ്ങി പ്ലാസ്റ്റർ പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ എന്‍റെ വളർത്ത് പൂച്ചകളിൽ ഒന്നിനെ കാണാതായത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ അത് അത്ര ​ഗൗരവമായി എടുത്തില്ല.

കുറച്ച് സമയത്തിന് ശേഷം, വീടിന്‍റെ ഭിത്തിയിൽ നിന്ന് അസാധാരണവും വിചിത്രവുമായ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ ശിരിക്കും ഭയന്നു, ഉടൻ തന്നെ പോലീസിനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വീട്ടിലെത്തിയ പൊലിസ് ഭിത്തിയിൽ ദ്വാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ടു. തുടർന്ന് പുതുതായി പ്ലാസ്റ്റര്‍ തേച്ച ഭിത്തിയില്‍ പോലീസ് തന്നെ ചെറിയൊരു ദ്വാരമുണ്ടാക്കി.

ദ്വാരത്തിലൂടെ പുറത്ത് വന്ന ശബ്ദം കാണാതായ പൂച്ചയുടെതായിരുന്നു. ഉടൻ തന്നെ ചുമരില്‍ സാമാന്യം വലിയൊരു ദ്വാരമുണ്ടാക്കി പൂച്ചയെ പുറത്തെടുത്തു. പ്ലാസ്റ്ററിങ്ങിനിടെ ജോലിക്കാരുടെ ശ്രദ്ധ തെറ്റിയപ്പോളാകാം പൂച്ച ചുമരിനുള്ളിലെ വിടവിലേക്ക് കയറിയത്.

ഇതറിയാതെ ജോലിക്കാര്‍ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്തതാകാമെന്നും യുവതി പറയുന്നു. എന്തായാലും പൂച്ചയെ പുറത്തെടുക്കുന്ന വീഡിയോ യുവതി ടിക്ക് ടോക്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ വൈറലായി.

#woman #seeks #police #help #after #hearing #strange #sounds #from #wall

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories