തന്നെക്കാൾ 26 വയസ്സ് വ്യത്യാസമുള്ള യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞയാളാണ് സൂപ്പർ മോഡൽ മിലിന്ദ് സോമൻ . ഭാര്യ അങ്കിതയ്ക്ക് 27 വയസ്സുള്ളപ്പോഴാണ് ഇവരുടെ വിവാഹം. കുറച്ചു വർഷങ്ങളിലെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. പ്രണയിച്ച നാൾ മുതലേ വിവാദങ്ങളും ഈ ദമ്പതികളെ വിട്ടൊഴിഞ്ഞിരുന്നില്ല
56 കാരനായ മിലിന്ദ് സോമന് തന്റെ ഭാര്യ അങ്കിത കോൺവാറുമായി (30) 26 വയസ്സ് വ്യത്യാസം ഉള്ളതിനാൽ എങ്ങനെ ശാരീരിക അടുപ്പം നിലനിർത്താൻ കഴിയുന്നുവെന്ന് പലരും ആശ്ചര്യപ്പെടുന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് മിലിന്ദ് ഒരുപാട് കാര്യങ്ങൾ പറയുമ്പോൾ, അവരുടെ സെക്‌സ് ഡ്രൈവിലെ വ്യത്യാസത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി തുറന്നുപറയുന്നു.
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, 26 വയസ്സ് പ്രായവ്യത്യാസമുണ്ടായിട്ടും പ്രണയത്തിൽ ഒരു വ്യത്യാസവുമില്ല എന്ന് അദ്ദേഹം അടിവരയിടുന്നു. മിലിന്ദ് MensXP യോട് പറഞ്ഞതിങ്ങനെ.
ഞങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പക്ഷേ, ഇപ്പോൾ നമ്മുടെ സെക്‌സ് ഡ്രൈവ് തമ്മിൽ ഒരു വ്യത്യാസവുമില്ല. അത് സാധാരണമാണ്. ഇന്ന് എനിക്ക് അവളുടെ അതേ പ്രായം തോന്നുന്നു. അവൾക്ക് 30 വയസ്സ്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അതിനേക്കാൾ ചെറുപ്പം തോന്നുന്നു, ”MensXP യോട് സംസാരിക്കുമ്പോൾ മിലിന്ദ് പങ്കുവെച്ചു.
'ഞാൻ ഫിറ്റർ ആയതായി തോന്നുന്നു (ശാരീരികമായ ഉറപ്പ്). എന്നാൽ ആരോഗ്യകരമായ ശരീരത്തിന്റെയും ആരോഗ്യകരമായ മനസ്സിന്റെയും ഭാഗമാണ് നല്ല ലൈംഗിക ജീവിതം. നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ തികച്ചും ആരോഗ്യകരമാണെങ്കിൽ അത് മോശമാകുന്നതിന് എന്തെങ്കിലും കാരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല, മിലിന്ദ് പറഞ്ഞു.
നടനും മോഡലുമായ മിലിന്ദ് സോമന്റെ വെബ് സീരീസാണ് 'ഫോർ മോർ ഷോട്സ് പ്ളീസ്'. 2020 ഏപ്രിൽ 17നാണ് ഇതിന്റെ സെക്കന്റ് സീസൺ റിലീസ് ആയത്. ഇതിൽ ആമിർ വാർസി എന്ന ഗൈനക്കോളജിസ്റ്റിന്റെ വേഷമായിരുന്നു മിലിന്ദിന്.
ഈ സീരീസിൽ നിരവധി റൊമാന്റിക്, ചൂടൻ രംഗങ്ങൾ മിലിന്ദിന്റേതായി ഉണ്ട്. ഡോക്‌ടറും അയാളുടെ പേഷ്യൻറുമായ ദാമിനി റിസ്‌വി റോയ്‌യും തമ്മിലെ ബന്ധമാണ് ഈ രംഗങ്ങളിൽ ചിത്രീകരിച്ചത്. സയാനി ഗുപ്തയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിൽ അടിവസ്ത്രം മാത്രം ധരിച്ചുള്ള രംഗങ്ങളിൽ വരെ മിലിന്ദ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ രംഗങ്ങളെപ്പറ്റി ഭാര്യ അങ്കിത എങ്ങനെ പ്രതികരിച്ചു എന്ന് മിലിന്ദിനോട് ഒരു ചോദ്യമുണ്ടായി. പിങ്ക് വില്ലയോട് മിലിന്ദ് പ്രതികരിച്ചതിങ്ങനെ: അവൾ വളരെ കൂൾ ആയിരുന്നു. ശരിക്കും ആവേശഭരിതയായിരുന്നു; മിലിന്ദ് പറയുന്നു. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ഒരുപാട് സെക്സ് രംഗങ്ങൾ ഉണ്ടായിരുന്നു. "ഓ, അത് വളരെ രസകരമായിരിക്കും എന്നായിരുന്നു" അങ്കിത പറഞ്ഞതത്രെ.
Content Highlight: 26 years difference with wife; Milind Soman on sex life

































