---
title: "#santhwanam | 'സാന്ത്വനം' രണ്ടാം ഭാഗം വരുന്നോ ? പുതിയ ചിത്രത്തിന് പിന്നിലെന്ത് ? പ്രതീക്ഷയില്‍ ആരാധകർ"
english_title: "#miniscreen #audience #questing #asianet #santhwanam #serial #sequel #coming #soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/191385/miniscreen-audience-questing-asianet-santhwanam-serial-sequel-coming-soon"
published_at: "2024-03-13T14:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f170d0be027_swanthwanam.jpg"
keywords: []
---

# #santhwanam | 'സാന്ത്വനം' രണ്ടാം ഭാഗം വരുന്നോ ? പുതിയ ചിത്രത്തിന് പിന്നിലെന്ത് ? പ്രതീക്ഷയില്‍ ആരാധകർ

> **Lead Summary:** **പ്രേക്ഷ**കര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'സാന്ത്വനം'. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

## Article Content

**പ്രേക്ഷ**കര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'സാന്ത്വനം'. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞ കുടുംബവിളക്ക് പരമ്പര, വീണ്ടും രണ്ടാം ഭാഗവുമായി വന്നത് പോലെ സാന്ത്വനം വരുമോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക് ഇപ്പോഴുമുണ്ട്.

ഇപ്പോഴിതാ, ആ സംശയത്തിന് ആക്കം കൂട്ടുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാന്ത്വനത്തിലെ കണ്ണൻ. സാന്ത്വനത്തിലെ അപ്പുവിന്റെയും (രക്ഷ ദല്ലു), അഞ്ജലിയുടെയും (ഗോപിക അനില്‍), ശിവന്റെയും (സജിന്‍), കണ്ണന്റെയും (അച്ചു സുഗദ്) ബാലേട്ടന്റെയും (രാജീവ് പരമേശ്വരന്റെയു) ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്.

നിജിന്‍ വേണുചന്ദ്ര പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹരിയും ദേവിയും ഒഴികെ എല്ലാവരുമുണ്ട്. റീയൂണിയന്‍ എന്നാണ് എല്ലാവരും ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു റീയൂണിയന്‍? സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം വരുന്നുണ്ടോ? ദേവിയേട്ടത്തിയും ഹരിയേട്ടനും എവിടെ? എന്നിങ്ങനെ നൂറ് സംശയങ്ങളും ചോദ്യങ്ങളുമാണ് കമന്റ് ബോക്‌സില്‍.

ഇങ്ങനെ ഒരു ചിത്രം ഇപ്പോള്‍ ഒട്ടും പ്രതീക്ഷിച്ചില്ല, പ്രതീക്ഷിക്കാത എല്ലാവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമുണ്ട് എന്നിങ്ങനെയൊക്കെയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് തഴെ വരുന്നു.

സീരിയല്‍ തുടങ്ങി ആദ്യാവസാനം വരെ ഒരു ആര്‍ട്ടിസ്റ്റും പിന്മാറുകയോ, നിര്‍ത്തി പോകുകയോ ചെയ്യാത്ത മലയാളത്തിലെ ഒരേ ഒരു സീരിയല്‍ ആയിരുന്നു സാന്ത്വനം.

പിള്ളമാമന്‍ എന്ന കഥാപാത്രമായി വന്ന കൈലാസ് നാഥ് എന്ന നടന്‍ അസുഖമായതിനെ തുടര്‍ന്ന് പിന്മാറി, പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ആ കഥാപാത്രത്തിന് പകരക്കാരനായിട്ടാണ് ശത്രു എന്ന കഥാപാത്രം സീരിയലിലേക്ക് എത്തിയത്. സംവിധായകന്‍ ആദിത്യന്റെ മരണവും സാന്ത്വനം പ്രേമികള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/191385/miniscreen-audience-questing-asianet-santhwanam-serial-sequel-coming-soon)