താര കുടുംബങ്ങൾ വാഴുന്ന ബോളിവുഡിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് തപ്സി പന്നു. അഭിപ്രായങ്ങൾ തുറന്ന് പറയാൻ തപ്സി എന്നും മടിക്കാറില്ല. തെന്നിന്ത്യൻ സിനിമകളിലാണ് തപ്സി കരിയറിലെ തുടക്ക കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീടാണ് പിങ്ക് എന്ന സിനിമയിൽ ബോളിവുഡിൽ തപ്സി ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് തപ്സി വിവാഹതയാകാൻ ഒരുങ്ങുന്നെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നത്.
ഇതേക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ തപ്സി തയ്യാറായില്ല. ബാഡ്മിന്റൺ പ്ലേയർ മതിയാസ് ബോ ആണ് തപ്സിയുടെ പങ്കാളി. വർഷങ്ങളായി ഇവർ പ്രണയത്തിലാണ്. പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് തപ്സിയിപ്പോൾ. മതിയാസിനെ പോലെ ഒരു പങ്കാളിയെ ലഭിക്കാൻ തനിക്കേറെ കാത്തിരിക്കേണ്ടി വന്നെന്ന് തപ്സി പറയുന്നു. സിനിമാ രംഗത്തേക്ക് വന്നത് മുതൽ തന്റെ കാമുകൻ മതിയാസ് ബോ ആണെന്നും തപ്സി വ്യക്തമാക്കി.
അതിന് കാരണം അദ്ദേഹം ഒരു പുരുഷനാണ്. ഇവ തമ്മിൽ വലിയ അന്തരമുണ്ടെന്നും തപ്സി വ്യക്തമാക്കി. ഒരു പുരുഷന് മാത്രമേ തനിക്കൊപ്പം ഇൻസെക്യൂരിറ്റിയില്ലാതെ നിൽക്കാൻ പറ്റൂയെന്നും തപ്സി പറഞ്ഞു. വിവാഹത്തെക്കുറിച്ച് വന്ന അഭ്യൂഹങ്ങളോടും തപ്സി പ്രതികരിച്ചു. ശരിയായ സമയം വന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി താൻ അറിയിക്കുമെന്ന് തപ്സി പറഞ്ഞു. സ്വകാര്യ ജീവിതം വലിയ തോതിൽ വാർത്തയാകുന്നതിനോട് തപ്സിക്ക് താൽപര്യമില്ല. ഡങ്കിയാണ് തപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
#He #is #man #Only #man #can #do #that #Taapseepannu about her boyfriend