#AlluArjunfans |അല്ലു അർജുന് ജയ് വിളിച്ചില്ല യുവാവിനെ മർദിച്ച് ആരാധകർ; വീഡിയോ സോഷ്യൽ മീഡിയയിൽ

#AlluArjunfans |അല്ലു അർജുന് ജയ് വിളിച്ചില്ല യുവാവിനെ മർദിച്ച് ആരാധകർ; വീഡിയോ സോഷ്യൽ മീഡിയയിൽ
2024-03-12T06:17:00 | By Susmitha Surendran

ആരാധകർ തമ്മിലുള്ള വഴക്കുകൾ അതിരു വിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തയാകാറുണ്ട്. അത് കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും അത്തരം വാർത്തകൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കും.

ഇപ്പോൾ അല്ലു അർജുന്റെ ആരാധകർ ഒരു യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രഭാസിന്റെ ആരാധകരും അല്ലു അർജുന് ആരാധകരും ചേർന്നുള്ള വഴക്കാണ് മർദ്ദനത്തിന് കാരണം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

ബെം​ഗളൂരു സിറ്റിക്കടുത്ത കെ ആർ പുരത്താണ് സംഭവം നടന്നത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദ്ദിക്കുകയായിരുന്നു.

യുവാവിന്റെ മുഖത്തടിക്കുകയും വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ജയ് അല്ലു അർജുൻ എന്നു പറയാൻ അക്രമികൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ബെം​ഗളൂരു സിറ്റി പോലീസിനെ ടാ​ഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം സുകുമാർ സംവിധാനം ചെയുന്ന പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്.

വിശാഖപട്ടണത്താണ് ചിത്രീകരണം ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. കൽക്കി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭാസും.

Content Highlight: #video #AlluArjun's #fans #brutally #beatingup #youngman #irculating #socialmedia.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup