അവസാനം കിടക്ക പങ്കിട്ട് ശിവനും അഞ്ജലിയും

അവസാനം കിടക്ക പങ്കിട്ട് ശിവനും അഞ്ജലിയും
2022-01-04T12:05:00 | By Susmitha Surendran

മലയാളികളുടെ  പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് നിരവധി ആരാധകരുണ്ട് . 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്തനത്തിൽ അണിനിരക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജീൻ., അച്ചു സുഗന്ധ് ഗിരിജ പ്രേമൻ, രക്ഷരാജ് , ഗോപിക അനിൽ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരുകളിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

ഒരു കഥാപാത്രത്തിൽ മാത്രം കഥ കേന്ദ്രീകരിക്കാതെ എല്ലാ താരങ്ങൾക്കും തുല്യ പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ഇത് തന്നെയാണ്  സീരിയലിന്റെ വിജയത്തിന്റെ കാരണം. ആവർത്തന വിരസതയില്ലാതെയാണ് സാന്ത്വനം കഥ പറയുന്നത്.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വരുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ഇവരുടെ സഹോദരന്മാരാണ് ഹരി, ശിവൻ, കണ്ണൻ. ഗിരീഷ് നമ്പ്യാർ, സജീൻ, അച്ചു സുഗന്ധ് എന്നിവരാണ് സഹോദരന്മാരായി എത്തുന്നത്. ഹരിയുടേയും ശിവൻരേയും ഭാര്യമാരാണ് അഞ്ജലിയും അപർണ്ണയും. ഗോപികയും രക്ഷയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു അമ്മയാവാൻ തയ്യാറെടുക്കുന്നതോടെ പിണക്കം മറന്ന് പിതാവ് തമ്പി മകളേയും ഹരിയേയും അംഗീകരിച്ചിരിക്കുകയാണ്. മകളേയും മരുമകനേയും അംഗീകരിച്ച തമ്പിയുടെ ലക്ഷ്യം സാന്ത്വനം കുടുംബത്തിൽ നിന്ന് ഹരിയെ അടർത്തി മാറ്റി കൊണ്ട് വരുക എന്നതാണ് എന്നാൽ ഹരിയെ മാത്രമല്ല മകൾ അപ്പുവിനെ പോലും ആ കുടുംബത്തിൽ നിന്ന് മാറ്റാൻ തമ്പിയ്ക്ക് കഴിയുന്നില്ല.

അച്ഛനെ സ്നേഹിക്കുന്ന അപ്പു തമ്പിയെ വിശ്വസിച്ചിരിക്കുകയാണ്. പിരിക്കാനുളള പല മാർഗം നോക്കിയിട്ടും അത് നടക്കുന്നില്ല. അച്ഛനും അമ്മയ്ക്കിമൊപ്പം കുറച്ച് ദിവസം നിൽക്കാൻ പോയിരിക്കുകയാണ് അപ്പു. എന്നാൽ ഇപ്പോൾ സാന്ത്വനത്തിലേയ്ക്ക് മടങ്ങി എത്തണമെന്നാണ് അപ്പുവിന്റെ ഇപ്പോഴത്തെ ആഗ്രഹം. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡാണ്. സാവിത്രിയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് അഞ്ജു അമ്മ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. ‌ അവിടെ ജയന്തിയുമുണ്ട്. . തമ്പിയെ വിളിച്ചത് ജയന്തി ആണോ എന്നതാണ് അഞ്ജലിയുടെ സംശയം. ഇടയ്ക്ക് ഫോൺ വിളിയുടെ കാര്യം പറഞ്ഞ് ജയന്തിയെ അഞ്ജു കുത്തുന്നുമുണ്ട്.

അ‍ഞ്ജുവിനേയും ശിവനേയും ഒരുമിച്ച് മുറയിൽ കിടക്കാൻ സമ്മതിക്കാതെ നേരത്തെ തന്നെ മുറിയിൽ ഇടം പിടിക്കുകയാണ് ജയന്തി. എന്നാൽ അഞ്ജലി റൂമിൽ നിന്ന് ഇറക്കി വിടുകയാണ്. ശിവനും അഞ്ജലിയും പിന്നീട് തറയിൽ പായവിരിച്ച് കിടക്കുകയാണ്. ഇരുവരും ആദ്യമായിട്ടാണ് കിടക്ക പങ്കിടുന്നത്. ഇതിന്റെ എല്ലാ ‌ ടെൻഷനും ശിവനുണ്ട്. 

ഇവിടെ സാന്ത്വനത്തിൽ, അപ്പു തിരികെ വരാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് പറയുകയാണ് ഹരി. അപ്പുവിനെ കാണാൻ വേണ്ടി തമ്പിയുടെ വീട്ടിൽ ഹരി പോയിരുന്നു. ഇത് തമ്പിയുടെ പ്ലാൻ തെറ്റിച്ചിട്ടുണ്ട്. ഇത്തത്തെ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

Content Highlight: Now a new episode of sathwanam is going viral on social media.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup