---
title: "പെണ്‍മക്കളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് പഠിപ്പിക്കുന്നതിന് പകരം പഠിപ്പിക്കേണ്ടത് മറ്റൊന്ന്; സാമന്ത"
english_title: "The post Samantha shared on social media went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19080/the-post-samantha-shared-on-social-media-went-viral"
published_at: "2022-01-04T11:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3e5a2d3784_.jpg"
keywords: []
---

# പെണ്‍മക്കളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് പഠിപ്പിക്കുന്നതിന് പകരം പഠിപ്പിക്കേണ്ടത് മറ്റൊന്ന്; സാമന്ത

> **Lead Summary:** നാ​ഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് സാമന്ത. അതുകൊണ്ട് തന്നെ സിനിമയില്‍ കൂടുതലായി സജീവമാകാനുള്ള ശ്രമത്തിലാണ് സാമന്ത. ഒരു പിടി പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമന്തയുടേതായി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം നാ​ഗ ചൈതന്യയുമായുള്ള പ്രണയവും അതിനു ശേഷമുള്ള നാല് വര്‍ഷത്തെ വിവാഹ ജീവിതവും അവസാനിച്ചതോടെ തനിക്ക് വലിയ ആഘാതമാണ് ഉണ്ടായതെന്നു സാമന്ത തുറന്നു പറഞ്ഞിട്ടുണ്ട്.

## Article Content

നാ​ഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് സാമന്ത. അതുകൊണ്ട് തന്നെ സിനിമയില്‍ കൂടുതലായി സജീവമാകാനുള്ള ശ്രമത്തിലാണ് സാമന്ത. ഒരു പിടി പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമന്തയുടേതായി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം നാ​ഗ ചൈതന്യയുമായുള്ള പ്രണയവും അതിനു ശേഷമുള്ള നാല് വര്‍ഷത്തെ വിവാഹ ജീവിതവും അവസാനിച്ചതോടെ തനിക്ക് വലിയ ആഘാതമാണ് ഉണ്ടായതെന്നു സാമന്ത തുറന്നു പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ പ്രധാനമായും ശ്ര​ദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാമന്ത സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്ത കുറിപ്പ് വലിയ തോതില്‍ വൈറലായി മാറിയിരുന്നു. ഓരോ ആണ്‍കുട്ടികളെയും ചെറുപ്പം തൊട്ട് ‌ ശീലിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാമന്ത ഈ പോസ്റ്റില്‍ പ്രതിപാദിക്കുകയുണ്ടായി.

പെണ്‍മക്കളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് പഠിപ്പിക്കുന്നതിന് പകരമായി സ്ത്രീകളെ ഒരിക്കലും ലൈംഗിക ചുവയോടെ കാണരുത് എന്ന് ആണ്‍മക്കളെ പഠിപ്പിക്കണമെന്ന് സാമന്ത കുറിച്ചു.

പെണ്‍ മക്കള്‍ക്ക് ലൈംഗീകതയ്ക്കുള്ള അവകാശം നിഷേധിക്കുക എന്നത് അവളെ വസ്തുവായി കാണുന്നതിന് തുല്യമാണെന്നാണ് സാമന്ത സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സാമന്ത അക്കിനേനി തന്‍റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടു അധികം ആയില്ല.

ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. കൂടാതെ വിജയ് സേതുപതി നായകനായ കാത്തുവാക്ക്ലെ രണ്ട കാതലിലും സാമന്ത അഭിനയിച്ചിട്ടുണ്ട്. നയന്‍താരയാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക.

കൂടാതെ ഒടുവില്‍ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രം അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ്. ഇതില്‍ ഒരു ഐറ്റം ഡാന്‍സിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ഈ നൃത്തം സമൂഹ മാധ്യമത്തില്‍ വയറല്‍ ആയി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/19080/the-post-samantha-shared-on-social-media-went-viral)