---
title: "#Competition | അസയിവ് - 2024; അഖില കേരള ഷോർട്ട് ഫിലിം മത്സരത്തിൽ ലൈഫ് ഈസ് ബ്യുട്ടിഫുൾ മികച്ച ചിത്രം"
english_title: "#Asayiv #2024 #LifeisBeautiful #BestFilm #AllKerala #ShortFilm #Competition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190713/asayiv-2024-life-is-beautiful-best-film-in-all-kerala-short-film-competition"
published_at: "2024-03-10T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edd10c3fd7c_award_1.jpg"
keywords: []
---

# #Competition | അസയിവ് - 2024; അഖില കേരള ഷോർട്ട് ഫിലിം മത്സരത്തിൽ ലൈഫ് ഈസ് ബ്യുട്ടിഫുൾ മികച്ച ചിത്രം

> **Lead Summary:** തൊടുപുഴ : കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന് വേണ്ടി ഇടുക്കി ജില്ലാ ഘടകം അസയിവ് - 2024 എന്ന പേരിൽ സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഫിലിം മത്സരത്തിൽ ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ മേളയിലെ ഏറ്റവും മികച്ച ചിത്രവും ( പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ( അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) കരസ്ഥമാക്കി .

## Article Content

തൊടുപുഴ : കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന് വേണ്ടി ഇടുക്കി ജില്ലാ ഘടകം അസയിവ് - 2024 എന്ന പേരിൽ സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഫിലിം മത്സരത്തിൽ ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ മേളയിലെ ഏറ്റവും മികച്ച ചിത്രവും ( പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ( അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ) കരസ്ഥമാക്കി .

ഷംലാദ് സംവിധാനം ചെയ്‌ത ഹോം ബേക്കറാണ് മികച്ച രണ്ടാമത്തെ ചിത്രം. ( പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും) ജയശ്രീ എന്ന ചിത്രത്തിൽ അരവിന്ദ് എന്ന ഗൃഹനാഥനെ അവതരിപ്പിച്ച അച്യുതാനന്ദനാണ് മികച്ച നടൻ ( അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും).

ഹോം ബേക്കറിലെ പ്രകടനത്തിന് റേച്ചൽ മികച്ച നടിയായി ( അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും) തെരഞ്ഞെടുക്കപ്പെട്ടു . തൊടുപുഴ ഗാന്ധിപാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ചെയർമാൻ ഡോക്ടർ കെ വി കുഞ്ഞികൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു . അഡ്വക്കേറ്റ് ജോയ്‌സ് ജോർജ്ജ് മുഖ്യാതിഥിയായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/190713/asayiv-2024-life-is-beautiful-best-film-in-all-kerala-short-film-competition)