---
title: "#bigboss | ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ നിറഞ്ഞാടി മുടിയൻ"
english_title: "#BiggBoss #Malayalam #realityshow  #Mudiyan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190702/biggboss-malayalam-realityshow-mudiyan"
published_at: "2024-03-10T20:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edc5e0c3d5c_bigboss.jpg"
keywords: []
---

# #bigboss | ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ നിറഞ്ഞാടി മുടിയൻ

> **Lead Summary:** ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിലേക്ക് കരുത്തുറ്റ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് ഋഷി എസ് കുമാര്‍. റിഷി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. , മലയാളത്തിന്റെ 'മുടിയൻ' തന്നെ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമായ മുടിയൻ ബിഗ് ബോസിലും മാറ്റുരയ്ക്കാൻ എത്തിയത് ആരാധകരില്‍ ആവേശം നിറയ്‍ക്കുന്നതാണ്.

## Article Content

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിലേക്ക് കരുത്തുറ്റ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് ഋഷി എസ് കുമാര്‍. റിഷി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. , മലയാളത്തിന്റെ 'മുടിയൻ' തന്നെ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമായ മുടിയൻ ബിഗ് ബോസിലും മാറ്റുരയ്ക്കാൻ എത്തിയത് ആരാധകരില്‍ ആവേശം നിറയ്‍ക്കുന്നതാണ്.

മുടിയൻ എന്ന പേരിലൂടെ തന്നെ ടെലിവിഷൻ പ്രേക്ഷകരുടെ മനസിലേക്ക് എത്തുന്ന ഒരു രൂപമാണ് ഋഷി എസ് കുമാറിന്റേത്. ഉപ്പും മുളകും എന്ന ടെലിവിഷൻ ഷോയിലൂടെയാണ് റിഷി എസ് കുമാര്‍ പ്രേക്ഷകര്‍ക്കിടയില്‍ ജനകീയനായി മാറിയത്. നര്‍ത്തകനെന്ന നിലയില്‍ പേരുകേട്ട താരമായതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി എസ് കുമാര്‍ നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഋഷി എസ് കുമാര്‍ എത്തിയിരുന്നു. കൊച്ചി കാക്കനാട് സ്വദേശിയായ മുപ്പതുകാരനായ താരത്തിന്റെ അച്ഛൻ വ്യവസായിയായ സുനില്‍ കുമാറും അമ്മ പുഷ്‍പലതയും സഹോദരങ്ങള്‍ റിതുവും റിഷേഷുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/190702/biggboss-malayalam-realityshow-mudiyan)