---
title: "#Priyamani  | അമ്മയാകുന്ന കാര്യത്തിലെ തീരുമാനമെന്തെന്ന് പ്രിയാമണി; മുൻ ഭാര്യയിലെ മക്കളെക്കുറിച്ച് മുസ്തഫ പറഞ്ഞത്"
english_title: "#Priyamani  #decision #become #mother #Mustafa #about #children #his #ex-wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190674/priyamani-decision-become-mother-mustafa-about-children-his-ex-wife"
published_at: "2024-03-10T17:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed9f4614d10_priya_1.jpg"
keywords: []
---

# #Priyamani  | അമ്മയാകുന്ന കാര്യത്തിലെ തീരുമാനമെന്തെന്ന് പ്രിയാമണി; മുൻ ഭാര്യയിലെ മക്കളെക്കുറിച്ച് മുസ്തഫ പറഞ്ഞത്

> **Lead Summary:** സിനിമകളിൽ തിരക്കേറുകയാണ് പ്രിയാമണിക്ക്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി മാറാൻ പ്രിയാമണിക്ക് കഴിയുന്നുണ്ട്. ഫാമിലി മാൻ, ജവാൻ തുടങ്ങിയ ശ്രദ്ധേയ പ്രൊജക്ടുകൾ പ്രിയാമണിക്ക് ലഭിക്കുന്നത് വിവാഹ ശേഷമാണ്. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് നടിയുടെ ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹ​മായിരുന്നു. വ്യത്യസ്ത മതം, മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം തുടങ്ങിയവയൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. വീട്ടുകാരുടെ സമ്മത പ്രകാരമാണ് വിവാഹം നടന്നത്.

## Article Content

സിനിമകളിൽ തിരക്കേറുകയാണ് പ്രിയാമണിക്ക്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി മാറാൻ പ്രിയാമണിക്ക് കഴിയുന്നുണ്ട്. ഫാമിലി മാൻ, ജവാൻ തുടങ്ങിയ ശ്രദ്ധേയ പ്രൊജക്ടുകൾ പ്രിയാമണിക്ക് ലഭിക്കുന്നത് വിവാഹ ശേഷമാണ്. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് നടിയുടെ ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹ​മായിരുന്നു. വ്യത്യസ്ത മതം, മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം തുടങ്ങിയവയൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. വീട്ടുകാരുടെ സമ്മത പ്രകാരമാണ് വിവാഹം നടന്നത്.

വിവാഹം നടന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും മാതാപിതാക്കളാകാൻ പ്രിയാമണിയും മുസ്തഫയും തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി സംസാരിച്ചിട്ടുണ്ട്. പ്രിയാമണിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അമ്മയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പ്രിയാമണി നൽകിയില്ല. കുട്ടികളെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് സത്യസന്ധമായി പറഞ്ഞാൽ ഫിഫ്റ്റ് ഫിഫ്റ്റിയാണെന്ന് പ്രിയാമണി മറുപടി നൽകി. എന്റെ സഹോദരന്റെ മകളുണ്ട്. അവളെ ബുള്ളി ചെയ്യാൻ എനിക്കിഷ്ടമാണ്. നാത്തൂൻ പറയുന്നത് അവൾ എന്നെ പോലെയാണെന്നാണ്.

അമ്മയാകുമ്പോൾ ക്ഷമ വേണം, ഞാനധികം ക്ഷമയില്ലാത്ത വ്യക്തിയാണ്. പക്ഷെ പറയാൻ പറ്റില്ല. ഇതൊന്നും ഒരു ദിവസം കൊണ്ട് പഠിക്കുന്നതല്ല. നല്ലൊരു അമ്മയായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പ്രിയാമണി പറഞ്ഞു. അതേസമയം മുൻ വിവാഹ ബന്ധത്തിൽ പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിന് രണ്ട് മക്കളുണ്ട്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. ഇവർ വേർപിരിഞ്ഞ് കഴിയുകയാണ്. മുമ്പൊരിക്കൽ മുസ്തഫ രാജിനെതിരെ ആദ്യ ഭാര്യ ആയിഷ രം​ഗത്ത് വന്നിരുന്നു. മുസ്തഫ നിയമപരമായി ഇപ്പോഴും തന്റെ ഭർത്താവാണെന്നും ഡിവോഴ്സ് ഫയൽ ചെയ്തിട്ടില്ലെന്നും ആയിഷ വാദിച്ചു.

ഇക്കാരണത്താൽ പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹ ബന്ധം നിലനിൽക്കില്ലെന്നും ആയിഷ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം കള്ളമാണെന്ന് മുസ്തഫ രാജ് വാദിച്ചു. മക്കളുടെ ചെലവിനുള്ള പണം കൃത്യമായി ആയിഷയ്ക്ക് നൽകുന്നുണ്ട്. എന്നിൽ നിന്നും പണം കൈക്കലാക്കാനാണ് അവൾ ശ്രമിക്കുന്നത്. തനിക്കെതിരെ പരാതി ഉന്നയിക്കാൻ വിവാഹമോചനം നടന്ന് ഇത്രയും നാൾ കാത്തിരുന്നത് എന്തിനെന്നും മുസ്തഫ രാജ് ചോദിച്ചു. ആയിഷ ഇതിന് മറുപടിയും നൽകി. രണ്ട് മക്കളുടെ അമ്മയായ തനിക്ക് എന്ത് ചെയ്യാൻ പറ്റും. സമാധാനപരമായ പരിഹരിക്കാൻ‌ ശ്രമിച്ചു. പക്ഷെ അത് നടക്കാത്തതിനാൽ ചില നടപടികൾ എടുക്കാൻ തീരുമാനിച്ചതാണെന്നും ആയിഷ വ്യക്തമാക്കി. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അന്ന് പ്രിയാമണി തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/190674/priyamani-decision-become-mother-mustafa-about-children-his-ex-wife)