---
title: "#sophialeone | പോൺ താരം സോഫിയ ലിയോൺ മരിച്ച നിലയിൽ"
english_title: "#porn #star #sophialeone #passed #away #funeral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190566/porn-star-sophialeone-passed-away-funeral"
published_at: "2024-03-10T08:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed24fd36fde_PON.jpg"
keywords: []
---

# #sophialeone | പോൺ താരം സോഫിയ ലിയോൺ മരിച്ച നിലയിൽ

> **Lead Summary:** **പോൺ** താരം സോഫിയ ലിയോൺ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു.

## Article Content

**പോൺ** താരം സോഫിയ ലിയോൺ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു.

അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്.

മാർച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ലോക്കൽ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സോഫിയ ആത്മഹത്യ ചെയ്‌തതല്ല. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേർത്തു. 

1997 ജൂൺ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോൺ ജനിച്ചത്. 18-ാം വയസിലാണ് പോൺ ഇൻഡസ്ട്രിയിലേക്കുള്ള കടന്നുവരവ്.

ഇവർക്ക് 1 മില്യൺ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ പറയുന്നത്. കാഗ്‌നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് തുടങ്ങിയ പോൺ താരങ്ങളും ഈ വർഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസിൽ സോഫിയ ലിയോണും മരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/190566/porn-star-sophialeone-passed-away-funeral)