---
title: "#SandraThomas | ‘മലയാള സിനിമയെ കോർപറേറ്റുകൾ കയ്യടക്കാൻ ശ്രമിക്കുന്നു’, അപകടം തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ് "
english_title: "#Corporates #trying #take #over #Malayalamcinema', #says #producer #SandraThomas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190554/corporates-trying-take-over-malayalamcinema-says-producer-sandrathomas"
published_at: "2024-03-10T07:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed12d2a11dd_gg.jpg"
keywords: []
---

# #SandraThomas | ‘മലയാള സിനിമയെ കോർപറേറ്റുകൾ കയ്യടക്കാൻ ശ്രമിക്കുന്നു’, അപകടം തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ് 

> **Lead Summary:** **മ**ലയാള സിനിമയിൽ കോർപറേറ്റുകൾ കടന്നുവരുന്നു എന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രം​ഗത്തേക്ക് വരുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി.

## Article Content

**മ**ലയാള സിനിമയിൽ കോർപറേറ്റുകൾ കടന്നുവരുന്നു എന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രം​ഗത്തേക്ക് വരുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി.

കോർപറേറ്റുകൾ വലിയ തോതിൽ പണമിറക്കുമ്പോൾ ചെറിയ നിർമാതാക്കളെ അത് ബാധിക്കുമെന്നും, ചെറിയ സിനിമകൾ ഇല്ലാതാകുമെന്നും സാന്ദ്ര തോമസ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് നൽകുന്ന പരി​ഗണനയെക്കുറിച്ചും അഭിമുഖത്തിൽ സാന്ദ്ര തോമസ് വ്യക്തമാക്കി. ‘എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് ബാത്ത് റൂമാണ്. ആണുങ്ങൾ പോയ ടോയ്ലറ്റിൽ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്.

എനിക്കൊരു കാരവാൻ എന്തായാലും ഞാൻ മാറ്റിയിടും. ആദ്യമേ അക്കാര്യം പറയും. ആ കാരവാനിലെ ബാത്ത് റൂമിൽ സെറ്റിലെ സ്ത്രീകൾക്ക് പോകാം. വേറൊരു ആർട്ടിസ്റ്റിന്റെ കാരവാനിൽ പോയി പ്രശ്നമുണ്ടാകേണ്ട എന്നാണ് ഞാൻ ചിന്തിക്കുന്നത്, സാന്ദ്ര തോമസ് പറഞ്ഞു.

അതേസമയം, ഷെയ്ൻ നി​ഗത്തെ സിനിമകളിൽ നിന്ന് വിലക്കിയപ്പോൾ നടനെ പിന്തുണച്ച് രംഗത്തെത്തിയത് സാന്ദ്രയായിരുന്നു.

ഷെയ്നിനേക്കാൾ പ്രശ്നക്കാരായവർ സിനിമാ രം​ഗത്തുണ്ടെന്ന് അന്ന് സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. എല്ലാവരും നടനെ എതിർത്തപ്പോൾ സാന്ദ്ര തോമസ് മാത്രമാണ് ഷെയ്‌നിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/190554/corporates-trying-take-over-malayalamcinema-says-producer-sandrathomas)