---
title: "#kajalaggarwal | കാജലിനെ ബലമായി ചുംബിച്ച് രണ്‍ദീപ് ഹൂഡ; പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയി നടി; അന്ന് സംഭവിച്ചത്!"
english_title: "#randeephooda #kissed #kajalaggarwal #unexpectedly #actress #walked #off"
publisher: "moviemax.in"
canonical_url: "https://moviemax.in/news/190487/randeephooda-kissed-kajalaggarwal-unexpectedly-actress-walked-off"
published_at: "2024-03-09T19:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec71e5cf3d0_kajol.jpg"
keywords: []
---

# #kajalaggarwal | കാജലിനെ ബലമായി ചുംബിച്ച് രണ്‍ദീപ് ഹൂഡ; പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയി നടി; അന്ന് സംഭവിച്ചത്!

> **Lead Summary:** **സി**നിമകളിലും സീരീസുകളിലുമെല്ലാം ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇന്ന് ധാരാളം മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. ഇന്നത്തെ മികച്ച ചിത്രീകരണങ്ങളിലും ഇന്റിമസി ഡയറക്ടറുടെ സഹായത്തോടെയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

## Article Content

**സി**നിമകളിലും സീരീസുകളിലുമെല്ലാം ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇന്ന് ധാരാളം മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. ഇന്നത്തെ മികച്ച ചിത്രീകരണങ്ങളിലും ഇന്റിമസി ഡയറക്ടറുടെ സഹായത്തോടെയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

അതുകൊണ്ട് തന്നെ താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ കംഫര്‍ട്ടബിളായിരിക്കുകയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ മുന്‍കാലങ്ങളില്‍ പലപ്പോഴും ചുംബന രംഗങ്ങള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തിരക്കഥയിലേക്ക് കുത്തിക്കയറ്റിയതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. തിരക്കഥയില്ലാത്ത ചുംബന രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ചും പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിനും അത്തരം അനുഭവമുണ്ടായിട്ടുണ്ട്. 

ബോളിവുഡില്‍ വച്ചാണ് കാജലിന് അത്തരത്തിലൊരു അനുഭവമുണ്ടാകുന്നത്. രണ്‍ദീപ് ഹുഡയും കാജലും പ്രധാന വേഷത്തിലെത്തിയ ദോ ലഫ്സോം കി കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഇന്ന് കാജലിന് തിരക്കഥയിലില്ലാതിരുന്ന ലിപ് ലോക്ക് രംഗമാണ് അഭിനയിക്കേണ്ടി വന്നത്. ചിത്രത്തിലെ പ്രണയ രംഗത്തില്‍ അഭിനയിക്കുന്നതിനിടെ രണ്‍ദീപ് ഹൂഡ മുന്നറിയിപ്പില്ലാതെ കാജലിനെ ചുംബിക്കുകയായിരുന്നു.

രണ്‍ദീപില്‍ നിന്നുമുണ്ടായ അപ്രതീക്ഷതിമായ നീക്കത്തില്‍ കാജല്‍ അമ്പരന്നു പോയി. ചുംബന രംഗങ്ങളുടെ കാര്യത്തില്‍ ധാരാളം നിബന്ധനകളുള്ള താരമാണ് കാജല്‍. അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ കാജലിന് ഈ രംഗം പുറത്ത് വന്നാല്‍ തന്റെ തെന്നിന്ത്യന്‍ കരിയറിനെ ബാധിക്കുമോ എന്നതില്‍ കാര്യമായ ആശങ്കയുണ്ടായിരുന്നു. തന്റെ അതൃപ്തി താരം ഇപ്പോള്‍ തന്നെ നടനേയും സംവിധായകനേയും അറിയിക്കുകയായിരുന്നു. 

പക്ഷെ ചിത്രത്തില്‍ ഈ രംഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ് സംവിധായകന്‍ ദീപക് തിജോരി കാജലിനെ ആശ്വസിപ്പിക്കുകയായിരുന്നു. ''ചുംബന രംഗം ചെയ്യില്ലെന്ന് കാജല്‍ പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമായ അവര്‍ക്ക് ആ കരിയറിനെ ബാധിക്കുമോ എന്നായിരുന്നു ഭയം.

അവരുടെ കരിയറിന് കളങ്കമേല്‍പ്പിക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നില്ല. തിരക്കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരികമായ രംഗമാണത്. പൊതുവെ ഞാന്‍ താരങ്ങളുടെ ഇഷ്ടത്തിനാണ് അഭിനയിപ്പിക്കുക. അതിനാല്‍ ആ രംഗത്തിന്റെ വൈകാരിക തലം പിന്തുടര്‍ന്ന് പോവുകയായിരുന്നു രണ്‍ദീപ്'' എന്നാണ് സംവിധായകന്‍ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. 

ചുംബന രംഗം വെട്ടിമാറ്റാന്‍ കാജല്‍ ആവശ്യപ്പെട്ടുവെന്നാണ് പിന്നീടൊരിക്കല്‍ രണ്‍ദീപ് ഹൂഡ പറഞ്ഞത്. ''കട്ട് വിളിച്ച് അവള്‍ പിന്മാറി. പക്ഷെ ഞാന്‍ പിന്നീട് അവള്‍ക്ക് ആ ലിപ് ലോക്കിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ അവള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ ആ രംഗം വീണ്ടും ചെയ്യാന്‍ തയ്യാറായി. എല്ലാവിധ പാഷനോടെയും തന്നെയാണ് പിന്നീട് ആ രംഗം ചെയ്തത്'' എന്നാണ് രണ്‍ദീപ് പറഞ്ഞത്. പ്രണയ കഥയാണ് ദോ ലഫ്സോം കി കഹാനി. അന്ധയായ നായികയും എംഎംഎ ഫൈറ്ററായ നായകനും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. 

പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് കാജല്‍ അഗര്‍വാള്‍. ഈയ്യടുത്തായിരുന്നു കാജല്‍ അമ്മയായത്. വിവാഹ ശേഷവും അമ്മയായ ശേഷവും അഭിനയത്തില്‍ സജീവമായി തന്നെയുണ്ട് കാജല്‍. കഴിഞ്ഞ ദിവസം സെല്‍ഫിയെടുക്കുന്നതിനിടെ ആരാധകന്‍ കാജലിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും താരം അയാളുടെ കൈ തട്ടി മാറ്റിയതും വാര്‍ത്തയായി മാറിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/190487/randeephooda-kissed-kajalaggarwal-unexpectedly-actress-walked-off)