#renu | 'ഭർത്താവ് മരിച്ചിട്ടും മോഡേൺ ഡ്രെസ്, ലിപ്സ്റ്റിക്കിട്ട് നടക്കുന്നു'; കേട്ട പഴികൾക്ക് കിടിലൻ മറുപടിയുമായി രേണു

#renu | 'ഭർത്താവ് മരിച്ചിട്ടും മോഡേൺ ഡ്രെസ്, ലിപ്സ്റ്റിക്കിട്ട് നടക്കുന്നു'; കേട്ട പഴികൾക്ക് കിടിലൻ മറുപടിയുമായി രേണു
2024-03-08T16:23:00 | By Athira V

കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് അതുല്യ കലാകാരൻ കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുക ആയിരുന്നു.

സുധിയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഭാര്യ രേണുവും മക്കളും. ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങൾ രേണുവിനെ തേടി എത്തിയിരുന്നു.

നല്ല വസ്ത്രം ധരിച്ചതിന്റെ പേരിൽ, ആൽബത്തിൽ അഭിനയിച്ചുവെന്ന് പറഞ്ഞെല്ലാം വലിയ വിമർശനങ്ങളും പഴികളും രേണുവിന് കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്കും പഴികൾക്കും മറുപടി പറഞ്ഞിരിക്കുകയാണ് രേണു.

കൊല്ലം സുധി അവസാനമായി അഭിനയിച്ച കുരുവിപാപ്പ എന്ന ചിത്രം കഴിഞ്ഞിറങ്ങവെ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു രേണു. ഭർത്താവ് മരിച്ചിട്ടും മോഡേൺ വസ്ത്രം ധരിച്ച് നടക്കുന്നു, ലിപ്സ്റ്റിക് ഇട്ടുനടക്കുന്നുവെന്നെല്ലാം രേണുവിന് പഴികേൾക്കേണ്ടി വന്നിരുന്നു. ഇതിന്, "എന്റെ സുധിച്ചേട്ടന്റെ ഇഷ്ടമാണ് ഞാൻ ചെയ്യുന്നത്.

ഞാൻ നന്നായി ഒരുങ്ങി നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ഞാനിപ്പോൾ പിച്ചക്കാരി ആയിട്ടോ അല്ലെങ്കിൽ വെള്ള സാരി ഉടുത്തോ നടന്നാൽ ഈ പറയുന്നവർക്ക് എല്ലാം സന്തോഷം ആയിരിക്കും. പക്ഷേ എന്റെ ലൈഫിൽ അത് വിഷമം ആയിരിക്കും. ചേട്ടന്റെ ആത്മാവിനും എന്റെ മക്കൾക്കും എന്നെ സ്നേഹിക്കുന്നവർക്കും വിഷമമാണ്.

പിന്നെ വൃത്തിയില്ലാതെ നടന്നിട്ട് കാര്യമില്ലല്ലോ. ഞാനിപ്പോൾ അലമുറയിട്ട് കരഞ്ഞോണ്ടിരുന്നാൽ സുധിച്ചേട്ടൻ തിരിച്ചുവരോ. ഈ പറയുന്നവർ സുധിച്ചേട്ടനെ കൊണ്ടുവരോ? ഇല്ലല്ലോ. അദ്ദേഹത്തിന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളിടത്തോളം കാലം ഞാൻ നന്നായിട്ട് തന്നെ നടക്കും", എന്നാണ് രേണു സുധി പറഞ്ഞത്.

രണ്ടാം വിവാഹത്തെ കുറിച്ചും രേണു തുറന്നു പറയുന്നുണ്ട്. വീണ്ടുമൊരു കല്യാണം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ തന്നെയാണെന്നാണ് രേണു പറഞ്ഞത്. ചിരി ആയുസിനെ കൂട്ടുമെന്നാണ് പറയാറ് എന്നാൽ ചിരിപ്പിക്കുന്നവരുടെ ആയുസ് കുറഞ്ഞ് പോയെന്നും രേണു പറയുന്നു.

Content Highlight: #kollam #sudhi #wife #renu #break #silent #irritated #massages #criticism #comments

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup