---
title: " #Balayya | ഫാനിന്‍റെ കാറ്റടിച്ചപ്പോള്‍ വിഗ്ഗ് പറന്നു; ചിരിച്ചയാളോട് കൊലവെറിയില്‍ തല്ലാന്‍ കയറി ബാലയ്യ, സംഭവം ഇങ്ങനെ"
english_title: "#wig #flew #fan #blew #Balayya #angry  #laughing #man #thisis #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/189900/wig-flew-fan-blew-balayya-angry-laughing-man-thisis-happened-new"
published_at: "2024-03-07T11:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9628265680_balayya.jpg"
keywords: []
---

#  #Balayya | ഫാനിന്‍റെ കാറ്റടിച്ചപ്പോള്‍ വിഗ്ഗ് പറന്നു; ചിരിച്ചയാളോട് കൊലവെറിയില്‍ തല്ലാന്‍ കയറി ബാലയ്യ, സംഭവം ഇങ്ങനെ

> **Lead Summary:** ഹൈദരാബാദ്: തെലുങ്കിലെ സൂപ്പര്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ. അടുത്തിറങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം വലിയ വിജയമാണ് ബാലയ്യയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും. തന്‍റെ ജീവിതത്തിലെ പെരുമാറ്റം കൊണ്ട് എന്നും ട്രോള്‍ ചെയ്യപ്പെടാറുണ്ട് താരം.

## Article Content

ഹൈദരാബാദ്: തെലുങ്കിലെ സൂപ്പര്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ. അടുത്തിറങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം വലിയ വിജയമാണ് ബാലയ്യയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും. തന്‍റെ ജീവിതത്തിലെ പെരുമാറ്റം കൊണ്ട് എന്നും ട്രോള്‍ ചെയ്യപ്പെടാറുണ്ട് താരം.

പലപ്പോഴും പൊതുവേദിയില്‍ ആളുകളോട് ദേഷ്യപ്പെടാറുണ്ട്. തെലുങ്ക് ദേശം പാര്‍ട്ട് എംഎല്‍എ കൂടിയായ താരം. ബാലയ്യയുടെ ഈ സ്വഭാവവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന്‍ കെഎസ് രവികുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദേഷ്യം വന്നാല്‍ ആരെയും കയറി അടിക്കുന്ന സ്വഭാവക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ എന്നാണ് കെഎസ് രവികുമാര്‍ പറയുന്നത്.

തന്‍റെ തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ നടന്ന ഒരു സംഭവം കെഎസ് രവികുമാര്‍ വ്യക്തമാക്കി. ഒരു ദിവസം തന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാൻ തിരിച്ച് വെച്ചു. കാറ്റിൽ വി​ഗ് അഴിഞ്ഞ് പോയി. ഇത് കണ്ട് രവി കുമാറിന്‍റെ സംവിധാന സഹായി ശരവണന്‍ ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നത്.

നീ മറ്റെ ഗ്യാംങ് അല്ലെ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ച് ചൂടായി. ഉടന്‍ കെഎസ് രവികുമാര്‍ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. നന്ദമൂരി ബാലകൃഷ്ണ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘ഭഗവന്ത് കേസരി’യാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/189900/wig-flew-fan-blew-balayya-angry-laughing-man-thisis-happened-new)