#Vijay | പുതുച്ചേരിയില്‍ 9 വയസുകാരിയുടെ കൊലപാതകം: ഇടപെടലുമായി വിജയ്

#Vijay | പുതുച്ചേരിയില്‍ 9 വയസുകാരിയുടെ കൊലപാതകം: ഇടപെടലുമായി വിജയ്
Mar 7, 2024 09:43 AM | By Kavya N

പുതുച്ചേരി: പുതുച്ചേരിയിൽ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ്. തന്‍റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രികഴകത്തിന്‍റെ പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് പുതുച്ചേരിയെ നടക്കിയ കൊലപാതകത്തില്‍ വിജയ് പ്രതികരിച്ചിരിക്കുന്നത്. പുതുച്ചേരി മുതിയാൽപേട്ട സ്വദേശിനിയായ 9 വയസ്സുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്.

മകളെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു പെൺകുട്ടിയെ ക്രൂരമായും ദയയില്ലാതെയും കൊലപ്പെടുത്തിയ കൊലയാളികളെ ശിക്ഷിക്കാൻ പുതുച്ചേരി സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് വെട്രി കഴകത്തിന്‍റെ പേരിൽ അഭ്യർത്ഥിക്കുന്നുവെന്നാണ് ടിവികെ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നത്. ഫെബ്രുവരി 6നാണ് രണ്ട് ദിവസനായി കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുതുച്ചേരി നഗരത്തിലെ അഴുക്കുചാലിൽ നിന്നാണ് കണ്ടെത്തിയത്.

കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . സംഭവത്തിൽ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദമായി പറയാനാവൂ എന്നും പൊലീസ് പറഞ്ഞു. പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.

കളിക്കാൻ പോയ പെൺകുട്ടിയെ ശനിയാഴ്ച കാണാതാവുകയും മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുതിയാൽപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ ഒരു സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഡിൽ കളിയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് അവസാനമായി കണ്ടത്. സംഭവത്തിൽ കുടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

#Murder #9-year-oldgirl #Puducherry #Vijay #intervenes

Next TV

Related Stories
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

May 13, 2024 03:20 PM

#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും...

Read More >>
#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

May 12, 2024 07:40 PM

#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി...

Read More >>
#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

May 12, 2024 09:24 AM

#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോൻ...

Read More >>
#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

May 12, 2024 07:33 AM

#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും...

Read More >>
#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

May 8, 2024 07:49 AM

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക്...

Read More >>
Top Stories










News Roundup