തത്തയെ കൊണ്ട് മീശ പിരിപ്പിച്ചു പിഷാരടി വീഡിയോ വൈറല്‍

തത്തയെ കൊണ്ട് മീശ പിരിപ്പിച്ചു പിഷാരടി വീഡിയോ വൈറല്‍
2021-10-04T21:49:00 | By Truevision Admin

മലയാളത്തില്‍ പ്രേഷകര്‍ക്ക് ഇഷ്ട്ടപെട്ട നടനാണ്‌ രമേഷ് പിഷാരടി. ബിഗ്‌സ്‌ക്രീനും മിനിസ്‌ക്രീനും ഒരുപോലെ കൈകാര്യം ചെയ്യ്ത്    പ്രേഷകരുടെ മനം കവരാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട് . 

ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ക്യാപ്ഷന്‍ സിംഹമെന്ന ഓമനപ്പേരിലാണ് പിഷാരടി സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്.പതിവ് പോലെ രസകരമായൊരു ക്യാപ്ഷനും അടിപൊളി വീഡിയോയുമായാണ് പിഷാരടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.


വീട്ടിലെ തത്തയെക്കൊണ്ട് മീശ പിരിപ്പിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'ഒരു പഴം കിട്ടണമെങ്കില്‍ ഒമ്പത് തവണ മീശ പിരിക്കണമായിരുന്നു.

എന്ന തഗ്ഗ് ഡയലോഗിനൊപ്പമാണ് താരം വീഡിയോ പങ്കുവച്ചത്. പിഷാരടിയുടെ മൃഗസ്‌നേഹം ആരാധകര്‍ക്കിടയില്‍ വളരെ മുന്നേതന്നെ ചര്‍ച്ചാവിഷയമായിരുന്നു. പിഷാരടിയുടെ സംവിധാന സംരഭമായ പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയും ചെറുജീവജാലങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു.


പഞ്ചവര്‍ണ്ണതത്ത ഷൂട്ടിംഗ് കഴിഞ്ഞതില്‍പ്പിന്നെ പിഷാരടിയുടെ മിക്ക സോഷ്യല്‍മീഡിയ പോസ്റ്റുകളിലും പക്ഷിമൃഗാദികളേയും കാണാന്‍ കഴിയാറുണ്ട്. അതുപോലെതന്നെ വൈറലായിരിക്കുകയാണ് പുതിയ പോസ്റ്റും.

നിരവധി താരങ്ങളും ആരാധകരുമാണ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. രഞ്ജിനി ഹരിദാസ്, ചാക്കോച്ചന്‍, സൂരജ് തെലക്കാട് തുടങ്ങിയവരെല്ലാംതന്നെ കമന്റുമായെത്തിയിട്ടുണ്ട്.'മീശ പിഷാരടി' എന്നാണ് പിഷാരടിയുടെ അടുത്ത സുഹൃത്തായ ചാക്കോച്ചന്‍ കമന്റ് ചെയ്തിരിക്കുന്നത്.

Content Highlight: Ramesh Pisharody is the favorite actor in Malayalam. The actor has managed to captivate the audience by manipulating both the big screen and the mini screen

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup