#SeemaGNair | ട്യൂബിലൂടെ ചോര വന്നിട്ടും അമ്മ അഭിനയിച്ചു! ഒരു കമ്മൽ പോലും കൊടുക്കാതെയാണ് ആ കല്യാണം നടത്തിയതെന്ന് സീമ ജി നായർ

#SeemaGNair | ട്യൂബിലൂടെ ചോര വന്നിട്ടും അമ്മ അഭിനയിച്ചു! ഒരു കമ്മൽ പോലും കൊടുക്കാതെയാണ് ആ കല്യാണം നടത്തിയതെന്ന് സീമ ജി നായർ
2024-03-06T17:19:00 | By Kavya N

നടി എന്നതിനെക്കാളും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് നടി സീമ ജി നായര്‍ ആളുകൾക്ക് പ്രിയങ്കരിയായത്. മുപ്പത്തിയേഴ് വര്‍ഷത്തോളം നീണ്ട കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. അതേ സമയം ഇതിനൊക്കെ തുടക്കം കുറിച്ചത് തന്റെ അമ്മയായിരുന്നുവെന്ന് പറയുകയാണ് സീമയിപ്പോള്‍. കൈയ്യില്‍ എന്തുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന സ്വഭാവക്കാരിയായിരുന്നു തന്റെ അമ്മ. അതുപോലെ തന്നെ താനും ആയി പോയി. എല്ലാവര്‍ക്കും എല്ലാം കൊടുത്തതോടെ അമ്മയുടെ കൈയ്യില്‍ ഒന്നുമില്ലാതെയായി.

37 വര്‍ഷമായി ഞാന്‍ അഭിനയത്തില്‍ വന്നിട്ട്. പപ്പേട്ടന്റെ പടത്തിലൂടെ ആണ് സിനിമയില്‍ വന്നത്. ചേര്‍ത്തല സുമതി എന്നാണ് അമ്മയുടെ പേര്. ശരിക്കും അമ്മയൊരു നടി ആയിരുന്നു. അമ്മയുടെ കയ്യില്‍ കാഷ് ഇല്ലാത്തപ്പോള്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്നും കടം വാങ്ങി ആളുകളെ സഹായിക്കും. എന്റെ ചേച്ചി ഒരു പാട്ടുകാരി ആണ്. രേണുക ഗിരിജന്‍ എന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയുടെ കല്യാണത്തിന് ഒരു സ്വര്‍ണ കമ്മല്‍ പോലും ഇടാതെയാണ് ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിടുന്നത്. അമ്മയ്ക്ക് കാന്‍സര്‍ ആയിട്ട് ആര്‍സിസിയില്‍ കുറച്ച് കാലം ഉണ്ടായിരുന്നു.

അവിടെ അമ്മയ്ക്ക് കൂട്ട് കിടക്കുമ്പോള്‍ തീരെ നിവര്‍ത്തി ഇല്ലാത്തവരുടെ വിഷമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നതാണ് എന്തെങ്കിലും കയ്യില്‍ കിട്ടുമ്പോള്‍ മറ്റുള്ളവരെ നല്ല രീതിയില്‍ സഹായിക്കണമെന്ന് തോന്നിയെന്നും സീമ പറയുന്നു. ഇന്നത്തെ കുട്ടികളെ ഉപദേശിക്കേണ്ട കാര്യമൊന്നുമില്ല. എന്തേലും പറയാന്‍ വന്നാല്‍ അവര്‍ നമ്മുക്ക് ഉപദേശം തിരികെ തരും. പിന്നെ അവര്‍ക്ക് കമ്മിറ്റ്‌മെന്റുകളൊന്നും കാര്യമായി ഇല്ലെന്ന് തോന്നിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്ന കുട്ടികള്‍ അഭിനയിക്കുന്നു,

എന്നിട്ട് അവരുടെ കാര്യം നോക്കി പോകും. അതല്ലാതെ മറ്റൊന്നും അവരെ ബാധിക്കുന്നില്ല. എന്റെ അമ്മയെ ആര്‍സിസിസിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു കൊണ്ടുവരുമ്പോള്‍ കൊല്ലത്ത് വണ്ടി നിര്‍ത്തി. അവരുടെ നാടകം കൊല്ലത്ത് നടക്കുന്നുണ്ട്. അമ്മയ്ക്ക് പകരം അഭിനയിക്കേണ്ട നടി വന്നിട്ടില്ല. രണ്ടു നാടകം ബുക്കിങ് ആണ്. നാടകം മുടങ്ങിയാല്‍ നഷ്ടപരിഹാരം കൊടുക്കണം. മേജര്‍ സര്‍ജറി കഴിഞ്ഞ് ട്യൂബ് ഒക്കെ ഇട്ട് വന്ന അമ്മ സ്റ്റേജില്‍ കയറി അഭിനയിച്ചു. ആ രണ്ട് നാടകങ്ങളും അമ്മ ചെയ്തു.

ഇത്രയും കാലം ഞാന്‍ ഉണ്ടത് അവരുടെ ചോറാണ്. നിങ്ങള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ലെന്നാണ് അമ്മയുടെ മറുപടി. അവരെല്ലാവരും എതിര്‍ത്തിരുന്നു. സ്റ്റേജില്‍ ഡയലോഗ് പറയുമ്പോള്‍ ആ ട്യൂബില്‍ കൂടി ചോര വരുന്നുണ്ടായിരുന്നു. അത്രയും റിസ്‌ക് എടുത്ത് അഭിനയിച്ച അമ്മയുടെ മകളാണ് ഞാന്‍. ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു ചെറിയ ഒരു പനിയോ ജലദോഷം വന്നാലും അഭിനയിക്കാന്‍ പോകില്ല. എനിക്കിന്ന് മൂഡ് ഔട്ടാണ്, രാത്രിയില്‍ ഉറങ്ങിയില്ല എന്നൊക്കെ പറഞ്ഞ് അഭിനയം മുടക്കുന്ന ആളുകള്‍ക്കിടയിലാണ് ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlight: #Mom #acted #despite #bleeding #tube #SeemaGNair #sister #wedding #done without #giving #single #earring

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup