---
title: "ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു"
english_title: " This is the first time in a row that a Christmas carol has been sung to the tune of 'Sufi-Qawwali'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/1894/this-is-the-first-time-in-a-row-that-a-christmas-carol-has-been-sung-to-the-tune-of-sufi-qawwali"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd6078cbe16d_christmas.jpg"
keywords: []
---

# ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു

> **Lead Summary:** ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു. കേരളത്തിലാദ്യമായാണ് ‘സൂഫി-ഖവാലി’ ഈണത്തിൽ ഒരു ക്രിസ്മസ് ​ഗാനം പുറത്തിറങ്ങുന്നത്.

## Article Content

ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു. കേരളത്തിലാദ്യമായാണ് ‘സൂഫി-ഖവാലി’ ഈണത്തിൽ ഒരു ക്രിസ്മസ് ​ഗാനം പുറത്തിറങ്ങുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ സി 30 മ്യൂസിക്കൽ ബാൻഡ് നടത്തിയ ക്രിസ്മസ് ഗാന മത്സരത്തിലാണ് ഈ ​ഗാനം അവതരിപ്പിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഡൗൺ ടൗൺ സ്റ്റുഡിയോയാണ് വ്യത്യസ്‌തമായ കരോൾ ഗാനത്തിന് പിന്നിൽ.

പുറത്തിറങ്ങി 40 മണിക്കൂറിനുള്ളിൽ 25,000 ൽ അധികം പേരാണ് ഈ സം​ഗീത വിഡിയോ കണ്ടത്. കേരളീയർക്ക് പുതിയൊരു സം​ഗീതാനുഭവമാകുന്ന ഈ വിഡിയോ നവമാധ്യമങ്ങളിൽ തരം​ഗമാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1894/this-is-the-first-time-in-a-row-that-a-christmas-carol-has-been-sung-to-the-tune-of-sufi-qawwali)