---
title: "ഇനി ചേച്ചിക്ക് പിന്നാലെ അഭിനയത്തിലേക്ക് വരാമല്ലോ; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍"
english_title: "Now we can come to acting after Chechi; The stars sharing the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18910/now-we-can-come-to-acting-after-chechi-the-stars-sharing-the-good-news"
published_at: "2022-01-03T11:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2919126450_anjali.jpg"
keywords: []
---

# ഇനി ചേച്ചിക്ക് പിന്നാലെ അഭിനയത്തിലേക്ക് വരാമല്ലോ; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

> **Lead Summary:** ബാലതാരമായി സിനിമയില്‍ എത്തിയവരാണ് ഗോപിക അനിലും , കീര്‍ത്തന അനിലും. മലയാളത്തിലെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ സഹോദരിമാര്‍ ആയിട്ട് സ്‌ക്രീനില്‍ അഭിനയിച്ചു. ഇപ്പോള്‍ സ്വാന്തനം എന്ന ഹിറ്റ് പരമ്പരയിലാണ് ഗോപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

ബാലതാരമായി സിനിമയില്‍ എത്തിയവരാണ് ഗോപിക അനിലും , കീര്‍ത്തന അനിലും. മലയാളത്തിലെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ സഹോദരിമാര്‍ ആയിട്ട് സ്‌ക്രീനില്‍ അഭിനയിച്ചു. ഇപ്പോള്‍ സ്വാന്തനം എന്ന ഹിറ്റ് പരമ്പരയിലാണ് ഗോപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇതില്‍ അഞ്ജലി എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഈ പരമ്പരയില്‍ എത്തിയതിനുശേഷമാണ് ഗോപികയ്ക്ക് ആരാധകരും ഏറെ ആയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപിക.

സഹോദരി കീര്‍ത്തിക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക എത്താറുണ്ട്. മോഹന്‍ലാല്‍ ചിത്രം ബാലേട്ടനില്‍ കീര്‍ത്തി ബാലതാരമായി എത്തിയിരുന്നു. രണ്ടുപേരും ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു തിരിച്ചുവരവ്.

ഇപ്പോള്‍ സൗഹൃദയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ഗ്രാജുവേറ്റ് ആയതിന്റെ ചിത്രങ്ങളാണ് കീര്‍ത്തന അനില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന ജീവിതത്തിലെ മനോഹര മുഹൂര്‍ത്തം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഹാപ്പിനെസ്സ് ഈസ് നോയിങ് യുവര്‍ സിസ്റ്റര്‍ ഈസ് പ്രൗഡ് ഓഫ് യു” എന്നാണ് ചിത്രത്തിനൊപ്പം കീര്‍ത്തന കുറിച്ചിരിക്കുന്നത്.

ഗോപിക ഒരു ഡോക്ടര്‍ കൂടിയാണ്. അതേസമയം കീര്‍ത്തി എന്‍ജിനീയറിങ്ങിനു പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ പങ്കുവെച്ച ചിത്രത്തില്‍ അച്ഛനുമമ്മയും ഗോപികയും ഉണ്ട് . കീര്‍ത്തിയെ ചേര്‍ത്ത് പിടിച്ച് ഗോപി ഉമ്മ നല്‍കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/18910/now-we-can-come-to-acting-after-chechi-the-stars-sharing-the-good-news)