സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാവില്ല അതിനായി ജനങ്ങള്‍ കയ്യടിക്കില്ല

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാവില്ല അതിനായി ജനങ്ങള്‍ കയ്യടിക്കില്ല
Oct 4, 2021 09:49 PM | By Truevision Admin

മോഹന്‍ലാല്‍ നായകാന്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ആറാട്ട്'. സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ സിനിമയില്‍ ഉണ്ടാവില്ല എന്ന് സംവിധായകന്‍ അറിയിച്ചു .

മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം."നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍.

എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു.

അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്‍റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമകളില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല.

ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാദിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്.

അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല", ഉദയകൃഷ്‍ണ പറയുന്നു.


മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ആണ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം.വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടിയ 'പുലിമുരുകന്' ശേഷം ഉദയകൃഷ്‍ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്.

മാറിയ കാലത്ത് ഒരു സൂപ്പര്‍താരചിത്രത്തിന് തിരക്കഥയൊരുക്കുന്നതിനെക്കുറിച്ചും ഉദയകൃഷ്‍ണ പറയുന്നു. "ഇതൊരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം.

എന്നാല്‍ അഥില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്‍റര്‍ടെയ്‍നര്‍ എന്നു പറയാം", ഉദയകൃഷ്‍ണ പറയുന്നു.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍.


സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്

Content Highlight: Udayakrishna, the screenwriter of the hit films, responds to the question about the discussions on the political realities in Malayalam cinema

Next TV

Related Stories
അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നൽകി അൻസിബ

Jun 29, 2026 11:19 PM

അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നൽകി അൻസിബ

അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണം, ഡിജിപിക്ക് പരാതി നൽകി...

Read More >>
'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

Jun 29, 2026 05:42 PM

'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ,...

Read More >>
മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

Jun 29, 2026 02:50 PM

മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, മമിത ബൈജു, സൂര്യ, വിശ്വനാഥ് ആൻഡ് സൺസ്, മമിതയ്ക്ക് പ്രശംസയുമായി ഐശ്വര്യ...

Read More >>
'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

Jun 29, 2026 01:03 PM

'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

അഹാന കൃഷ്ണ, തൻവി, സിന്ധു കൃഷ്ണ വിവാദം, അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ, കൃഷ്ണ സിസ്റ്റേഴ്സ് കുടുംബ...

Read More >>
Top Stories










News Roundup






GCC News