---
title: "#NavyaNair | 'മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ, കൊല്ലരുതേ..'; സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടുങ്ങി നവ്യ നായർ "
english_title: "#Don'#kill #our #children #without #humanity..'; #NavyaNair #shocked #Siddharthdeath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/189089/donkill-our-children-without-humanity-navyanair-shocked-siddharthdeath-new"
published_at: "2024-03-03T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e44f0f0ab62_cs.jpg"
keywords: []
---

# #NavyaNair | 'മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ, കൊല്ലരുതേ..'; സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ നടുങ്ങി നവ്യ നായർ 

> **Lead Summary:** **പൂ**ക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി നടി നവ്യ നായർ.

## Article Content

**പൂ**ക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി നടി നവ്യ നായർ.

കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്ന് പറഞ്ഞ നവ്യ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും ചോദിക്കുന്നു.

യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം പറഞ്ഞു.

> "RIP Sidharth..എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ..

ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ,

> ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..", എന്നാണ് നവ്യ നായർ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/189089/donkill-our-children-without-humanity-navyanair-shocked-siddharthdeath-new)