(moviemax.in) നയൻതാര ഭർത്താവ് വിഘ്നേശ് ശിവനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്ന വാർത്ത കഴിഞ്ഞ ദിവസം കട്ടുതീപോലെയാണ് പരന്നത്. എന്നാൽ ഈ വാർത്ത വന്നതിന് ശേഷം വിഘ്നേശ് ഇട്ട ഇൻസ്റ്റ സ്റ്റോറിയിൽ നയൻതാരയുടെ ഫോട്ടോ തന്നെയാണ്.
നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്നേശ് പങ്കുവച്ചിരിക്കുന്നത്. അവാർഡ് ഷോയുടെ വിശദാംശങ്ങൾക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയൻതാരയുടെ ഫോട്ടോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവും നയൻതാരയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്നേശിൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറി വന്നിരിക്കുന്നത്. അതേ സമയം നയൻതാര വിഘ്നേശിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരാൻ ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നയൻതാര വിഘ്നേശിനെ ‘അൺഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്.
ഇതിനൊപ്പം തന്നെ നയൻതാര തൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചർച്ചയായിരുന്നു. ഇതെല്ലാം ചേർത്ത് വച്ച് വിഘ്‌നേഷും നയൻസും തമ്മിലുള്ള ബന്ധത്തിൽ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയർന്നിരുന്നു. ഇതിനാണ് മണിക്കൂറുകൾ മാത്രം ആയുസുണ്ടായത്.
2022 ജൂൺ 9നാണ് നയൻതാരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാൻ ബോളിവുഡ് കോളിവുഡ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നയൻസിനും വിഘ്നേശിനും ഉലകം, ഉയിർ എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗർഭപാത്രത്തിലൂടെയാണ് കുട്ടികൾ ജനിച്ചത്.
അതേ സമയം വിഘ്നേഷ് ശിവൻ തൻറെ കരിയറിൽ ചില പ്രശ്നങ്ങളിലാണ്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രംഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല.
Content Highlight: #Gossip #spread #wildfire #Nayantara #Vighenesh #broke #hours

































