---
title: "#VaralakshmiSarathkumar | നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു"
english_title: "#Actress #VaralakshmiSarathkumar #gets #married "
publisher: "moviemax.in"
canonical_url: "https://moviemax.in/news/189000/actress-varalakshmisarathkumar-gets-married-betrothed"
published_at: "2024-03-03T07:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3dde072bb7_varalkshmi_2.jpg"
keywords: []
---

# #VaralakshmiSarathkumar | നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു

> **Lead Summary:** നടി വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്ദേവ് ആണ് വരൻ. മുംബെെയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ രാധിക ശരത് കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരലക്ഷ്മിയും ശരത് കുമാറും രാധികയും നിക്കോളായും മാതാപിതാക്കളും ഒരുമിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്.

## Article Content

നടി വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്ദേവ് ആണ് വരൻ. മുംബെെയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ രാധിക ശരത് കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരലക്ഷ്മിയും ശരത് കുമാറും രാധികയും നിക്കോളായും മാതാപിതാക്കളും ഒരുമിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്.

'ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ സോൾമേറ്റിനെ കണ്ടെത്തി, അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ,' രാധിക കുറിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം നടന്ന ചടങ്ങായിരുന്നു. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും 14 വർഷമായി സുഹൃത്തുക്കളാണ്. ഈ വർഷം തന്നെ വിവാഹമുണ്ടാകും. ശരത്‌കുമാറിന്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/189000/actress-varalakshmisarathkumar-gets-married-betrothed)