മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരു പോലെ പ്രശസ്തി നേടിയ നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു. മനേഷ് രാജൻ നായരാണ് നടിയുടെ വരൻ. മനേഷ് ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നാണ്താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നടിയുടെ പ്രീ വെഡ്ഡിങ് ഫോട്ടോകൾ പ്രേക്ഷകര്‍ ഏറ്റെടുത്തു .
ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.കൂടാതെ മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് സീരിയയിലൂടെ അഭിനയരംഗത്തെത്തി. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
ചിത്രങ്ങള്‍ കാണാം
Actress Saranya Anand, who is equally popular on the mini screen and silver screen, is getting married