---
title: "#Alice | അനസ്‌തേഷ്യയില്ലാത്ത സര്‍ജറി; തയ്യാറെടുത്ത് ആലീസ്; പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല"
english_title: "#Surgery #without #anesthesia #Prepared #Alice #No #attempt #made #mislead #audience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188836/surgery-without-anesthesia-prepared-alice-no-attempt-made-mislead-audience"
published_at: "2024-03-02T12:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2cb8cd5c2d_alice_1.jpg"
keywords: []
---

# #Alice | അനസ്‌തേഷ്യയില്ലാത്ത സര്‍ജറി; തയ്യാറെടുത്ത് ആലീസ്; പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല

> **Lead Summary:** മിനിസ്‌ക്രീനിലെ മിന്നും താരമാണ് ആലീസ് ക്രിസ്റ്റി. പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ആലീസ് സ്റ്റാര്‍ മാജിക്കിലേയും താരമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ആലീസ്. ഇപ്പോഴിതാ തന്റെ കണ്ണിന്റെ സര്‍ജറിയെക്കുറിച്ച് ആലീസ് പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. അനസ്ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, പെയിന്‍ ലെസ്സ് സര്‍ജ്ജറിയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും വേദനയുണ്ടാകുമോ എന്ന ടെന്‍ഷനിലാണ് ആലീസ് . വേദന ഒട്ടും സഹിക്കാന്‍ പറ്റില്ലെന്നും ആലീസ് പറയുന്നു.

## Article Content

മിനിസ്‌ക്രീനിലെ മിന്നും താരമാണ് ആലീസ് ക്രിസ്റ്റി. പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ആലീസ് സ്റ്റാര്‍ മാജിക്കിലേയും താരമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ആലീസ്. ഇപ്പോഴിതാ തന്റെ കണ്ണിന്റെ സര്‍ജറിയെക്കുറിച്ച് ആലീസ് പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. അനസ്ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, പെയിന്‍ ലെസ്സ് സര്‍ജ്ജറിയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും വേദനയുണ്ടാകുമോ എന്ന ടെന്‍ഷനിലാണ് ആലീസ് . വേദന ഒട്ടും സഹിക്കാന്‍ പറ്റില്ലെന്നും ആലീസ് പറയുന്നു.

അതേസമയം, അനസ്ത്യേഷ്യ ഇല്ലാതെ എങ്ങനെയാണ് പെയിന്‍ലെസ്സ് സര്‍ജ്ജറി എന്ന് അറിയില്ലെന്നും ആലീസ് പങ്കുവെക്കുന്നുണ്ട്. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ഫോണും ലാപ്പും ഒന്നും ഉപയോഗിക്കാന്‍ കഴിയില്ലെന്നും ആലീസ് അറിയിച്ചു. അതേസമയം തന്റെ സര്‍ജറിയ്ക്ക് കൂട്ടിരിക്കാന്‍ പപ്പയും മമ്മയും വന്നിട്ടുണ്ടെന്നും ആലീസ് പറഞ്ഞു . സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസം പൂര്‍ണമായും വിശ്രമം വേണം. അതുകൊണ്ട് ഏറ്റെടുത്ത ഷോകളില്‍ നിന്നെല്ലാം ബ്രേക്ക് എടുത്തുവെന്നും ആലീസ അറിയിച്ചു.

കൂടാതെ നേരത്തെ പൂര്‍ത്തിയാക്കേണ്ട പ്രമോഷന്‍ ജോലികള്‍ എല്ലാം ചെയ്തു തീര്‍ത്തുവെന്നാണ് ആലീസ് പറയുന്നത്. നേരത്തെ ആലീസ് പങ്കുവച്ച വീഡിയോയും ചര്‍ച്ചയായി മാറിയിരുന്നു.സര്‍ജറിയിലൂടെ കണ്ണട വെക്കുന്നത് അവസാനിപ്പിക്കാം എന്നു കരുതിയായിരുന്നു ആലീസ് പോയത്. എന്നാൽ അതിനായുള്ള ടെസ്റ്റില്‍ ഒരെണ്ണം നെഗറ്റീവ് ആയി. ഇതോടെ ആ ചികിത്സ കഴിഞ്ഞാല്‍ മാത്രമേ സര്‍ജറി ചെയ്യാന്‍ സാധിക്കൂ എന്ന അവസ്ഥയായെന്നാണ് ആലീസ് പറഞ്ഞത്. അതേസമയം ആലീസ് ആ വീഡിയയോക്ക് നല്‍കിയ തംപ്‌നെയില്‍ ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിരുന്നു.

ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകരിലുണ്ടായ സംശയം. ഇതേതുടര്‍ന്ന് താരത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുകയുണ്ടായി. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വിമര്‍ശനം. ഇതേക്കുറിച്ചും പുതിയ വീഡിയോയില്‍ ആലീസ് സംസാരിക്കുന്നുണ്ട്. അങ്ങനെ ഒരു ഉദ്ദേശവും എനിക്കുണ്ടായിരുന്നില്ലെന്നാണ് ആലീസ് പറയുന്നത്. വീഡിയോയില്‍ എവിടെയും ഞാന്‍ അങ്ങനെ ഒരു കാര്യം പറയുന്നുമില്ലെന്നും ആലീസ് ചൂണ്ടിക്കാണിച്ചു. കണ്ണിന്റെ സര്‍ജ്ജറിയുടെ കാര്യമാണ് എന്ന് തുടക്കത്തിലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും ആലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/188836/surgery-without-anesthesia-prepared-alice-no-attempt-made-mislead-audience)