---
title: "സ്‌ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ നോക്കിയത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്: സെന്തില്‍ കൃഷ്ണ"
english_title: "The post Senthil shared on Facebook is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/18882/the-post-senthil-shared-on-facebook-is-getting-attention"
published_at: "2022-01-03T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d27f475036d_nelsan.jpg"
keywords: []
---

# സ്‌ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ നോക്കിയത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്: സെന്തില്‍ കൃഷ്ണ

> **Lead Summary:** കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബിഗ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സെന്തില്‍ കൃഷ്ണ.

## Article Content

കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബിഗ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സെന്തില്‍ കൃഷ്ണ.

കുടുംബത്തോടൊപ്പം തന്റെ പുതിയ ചിത്രം ഉടുമ്പ് കണ്ടതിനെ കുറിച്ചാണ് സെന്തില്‍ ഇപ്പോള്‍ പറയുന്നത്. താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സെന്തിലിന്റെ കുറിപ്പ്...

കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങള്‍ ടിവിയില്‍ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്‌ക്രീനില്‍ തെളിഞ്ഞു കാണണം എന്നുള്ളത്.

ദൈവാനുഗ്രഹത്താല്‍ ആ മോഹങ്ങള്‍ വിനയന്‍ സാറിന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ സഭലമായി… ഇന്ന് വീണ്ടും എന്റെ ഒരു സിനിമ ‘ഉടുമ്പ്’ കുടുംബത്തോടൊപ്പം കാണുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, സ്‌ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്.

ധാനം ചെയ്ത ഉടുമ്പ് എന്ന ചിത്രത്തില്‍ ഒരു ഗുണ്ട ആയാണ് സെന്തില്‍ വേഷമിട്ടത്. റിലീസിന് മുമ്പ് തന്നെ റീമേക്ക് അവകാശങ്ങള്‍ വിറ്റു പോയ ആദ്യ മലയാള ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/18882/the-post-senthil-shared-on-facebook-is-getting-attention)