കുടുംബത്തിനോടൊപ്പം അവധി ആഘോഷിച്ച് മലയാളികളുടെ പ്രിയഗായകന്‍

കുടുംബത്തിനോടൊപ്പം അവധി ആഘോഷിച്ച് മലയാളികളുടെ പ്രിയഗായകന്‍
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ ഇഷ്ട്ട ഗായകനാണ് വിനീത് ശ്രീനിവാസ് .  യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷടപ്പെടുന്ന താരമാണ് . പിന്നണി ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലാൽ സിനിമയുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു താരം.

ഗായകൻ, നിർമ്മാതാവ്, അഭിനേതാവ്, തിരക്കഥകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും വിനീത് കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

വളരെ ചെറിയ സമയം കൊണ്ടായിരുന്നു വിനീതിന്റെ വളർച്ചനല്ലൊരു സിനിമാക്കാരൻ എന്നതിൽ ഉപരി മികച്ച കുടുംബനാഥൻ കൂടിയാണ് വിനീത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം ഇരിക്കാൻ വിനീത് സമയം കണ്ടെത്താറുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് വിനീതിന്റേത്.


സോഷ്യൽ മീഡിയയിൽ സജീവമാണ് വിനീത് ശ്രീനിവാസൻ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

ഭാര്യ ദിവ്യയ്ക്കും മക്കൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് വിനീത് അധികവും പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കുടുംബത്തിനോടൊപ്പം നടത്തിയ യാത്ര ചിത്രമാണിത്. വിനീത് പങ്കുവെച്ച ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ഏറെ നാളുകൾക്ക് ശേഷമുളള മനോഹരമായ യാത്ര എന്ന് കുറിച്ചു കൊണ്ടാണ് വിനീത് യാത്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭാര്യ ദിവ്യയ്ക്കും മകൻ വിഹാനും മകൾ ഷനയ്ക്കുമൊപ്പം യാത്ര ആസ്വദിക്കുന്ന ചിത്രങ്ങളായിരുന്നു വിനീത് പങ്കുവെച്ചത്.


മകനോടൊപ്പം കുതിര സവാരി നടത്തുന്നതിന്റേയും ഒറ്റയ്ക്കുള്ള മകളുടെ ചിത്രവും വിനീതിന്റെ പോസ്റ്റിലുണ്ട്. താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനീതിന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.‌നേരത്തെ മകന്റേയും മകളുടേയും ഒരു രസകരമായ ചിത്രം വിനീത് പങ്കുവെച്ചിരുന്നു.

ഒരു പാത്രത്തിൽ നിന്നും ഇരുവരും ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു ഇത്. നോ ക്യാപ്ഷൻ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ രസകരമായ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ചേട്ടന്റെ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഷനയായിരുന്നു ആ ചിത്രത്തിന്റെഹൈലൈറ്റ്. ഷനയുടേയും വിവാഹന്റേയം ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളും വിനീത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2012 ഒക്ടോബർ 18 ന് ആയിരുന്നു വിവാഹിതരായത്.

2003 ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം െന്ന ചിത്രത്തിലൂടെ കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് പിന്നണിഗാനരംഗത്ത് ചുവട് വയ്ക്കുന്നത്.

ഈ ഗാനം ഇന്നും മലയാളി പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. പിന്നീട് നിരവധി മികച്ച ഗാനങ്ങൾ വിനീത് പാടിയിരുന്നു. പിന്നീട് സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും ചുവട് വെച്ച വിനീത് മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാകുകയായിരുന്നു.

കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൃദയമാണ് വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം

Content Highlight: Vineeth Sreenivasan is a star who is loved by youth and family audiences alike. He made his film debut as a playback singer and later became an integral part of Malal's film

Next TV

Related Stories
'പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്'; ധ്യാനിന്റെ പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Jul 20, 2026 01:29 PM

'പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്'; ധ്യാനിന്റെ പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയെ കുറിച്ചുള്ള ധ്യാൻ ശ്രീനിവാസന്റെ പരാമർശം വിവാദം. പഴയ അവാർഡ് ചടങ്ങിലെ വീഡിയോ വീണ്ടും വൈറൽ. തമിഴകത്ത്...

Read More >>
'അമ്മയ്ക്കും അപ്പനും സുഖമാണോ? നന്ദി എല്ലാവർക്കും'; ട്രോളർമാർക്ക് അന്ന രേഷ്മ രാജന്റെ കിടിലൻ മറുപടി

Jul 20, 2026 12:59 PM

'അമ്മയ്ക്കും അപ്പനും സുഖമാണോ? നന്ദി എല്ലാവർക്കും'; ട്രോളർമാർക്ക് അന്ന രേഷ്മ രാജന്റെ കിടിലൻ മറുപടി

അർജന്റീന ജഴ്സി റീലിനും ഗ്ലാമർ വീഡിയോയ്ക്കും മോശം കമന്റ് വന്നതോടെ നടി അന്ന രേഷ്മ രാജന്റെ കടുത്ത മറുപടി. കമന്റ് ബോക്സ് ഓഫ് ചെയ്ത താരം പിന്നീട്...

Read More >>
ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്, പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ?; ചോ​ദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

Jul 19, 2026 05:08 PM

ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്, പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ?; ചോ​ദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

ലോകകപ്പ് ഫൈനലിന് അവധി നൽകിയതിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചപ്പോൾ അവധി നൽകിയില്ലല്ലോ എന്ന്...

Read More >>
'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്

Jul 19, 2026 09:00 AM

'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ അധിക്ഷേപിച്ച യൂട്യൂബർ ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്, കർശന നടപടി വേണമെന്ന്...

Read More >>
നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

Jul 18, 2026 08:24 PM

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ 91-ാം വയസിൽ ബംഗളൂരിൽ അന്തരിച്ചു....

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

Jul 18, 2026 06:30 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി നാലാം തവണയും മികച്ച നടൻ. വൈക്കം...

Read More >>
Top Stories










News Roundup






GCC News