---
title: "വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും; അഹാന കൃഷ്ണ "
english_title: "Now going viral is an interview with Ahana."
publisher: "moviemax.in"
canonical_url: "https://moviemax.in/news/18877/now-going-viral-is-an-interview-with-ahana"
published_at: "2022-01-03T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d25d50899f6_ahana.jpg"
keywords: []
---

# വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും; അഹാന കൃഷ്ണ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്‌റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു,. ആദ്യം അഹാനയായിരുന്നു സിനിമയിൽ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 

## Article Content

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്‌റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു,. ആദ്യം അഹാനയായിരുന്നു സിനിമയിൽ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാൻസികയും സിനിമയിൽ എത്തുകയായിരുന്നു. ലൂക്കയിൽ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ താരത്തിനുണ്ട്.‌ 

കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവർ നല്ല കണ്ടന്‌റുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അഹാന ഒരു  അഭിമുഖമാണ്. വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ചാണ് പറയുന്നത്. 

അഹാനയുടെ വാക്കുകൾ ഇങ്ങനെ...

> "ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്," അഹാന പറയുന്നത്. 

ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/18877/now-going-viral-is-an-interview-with-ahana)