#Navyanair | 'കുഞ്ഞിനെ ഉമ്മവച്ചു, ക്ഷുഭിതയായി അമ്മ, സ്തബ്ദയായിപ്പോയി, എന്റെ കണ്ണുകൾ നിറഞ്ഞു'; ദുരനുഭവവുമായി നവ്യ

#Navyanair | 'കുഞ്ഞിനെ ഉമ്മവച്ചു, ക്ഷുഭിതയായി അമ്മ, സ്തബ്ദയായിപ്പോയി, എന്റെ കണ്ണുകൾ നിറഞ്ഞു'; ദുരനുഭവവുമായി നവ്യ
2024-03-01T16:02:00 | By Susmitha Surendran

മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നവ്യ ഏറെ ശ്രദ്ധിക്കപ്പെടുന്നത് നന്ദനം എന്ന ഒറ്റ സിനിമയിലൂടെയാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ, തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി പറഞ്ഞത് ശ്രദ്ധനേടുകയാണ്. തന്റെ തന്നെ രക്തബന്ധത്തിലുള്ള ഒരു കു‍ഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്.


"ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു..എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു..

അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് ഒരു നിമിഷം ഞാൻ സ്തബ്ദയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്..എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി", എന്നാണ് നവ്യ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞിനൊപ്പം ഉള്ള വീഡിയോ സഹിതമാണ് നവ്യ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഒപ്പം "അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി.

പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി..

വാവേ നിന്റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്റിമറന്നു. കാണുകയാണെങ്കിൽ കമന്റ് ബോക്സിൽ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ..", എന്നും താരം പറയുന്നുണ്ട്.

Content Highlight: #Navya #getting #attention #talking #about #bad #experience #she #had.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup