#viral | 'ഭയം അരിച്ച് കയറും', പേടിക്കേണ്ട എല്ലാം കൈപ്പണിയാണെന്ന് കുറിപ്പ്; എന്നിട്ടും വീഡിയോ കണ്ടത് മൂന്നരക്കോടി ആളുകൾ

#viral |  'ഭയം അരിച്ച് കയറും', പേടിക്കേണ്ട എല്ലാം കൈപ്പണിയാണെന്ന് കുറിപ്പ്; എന്നിട്ടും വീഡിയോ കണ്ടത് മൂന്നരക്കോടി ആളുകൾ
Mar 1, 2024 12:52 PM | By Athira V

തകര്‍ന്ന കെട്ടിടത്തിന്‍റെ ഭീമിന് മുകളിലൂടെ ഓടുന്ന ഒരു കുരുന്നിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഏറെ ഭയത്തോടെ മാത്രമേ ആ വീഡിയോ കണ്ട് തീര്‍ക്കാനാകൂ. രണ്ട് വശവും ഏതോ ആക്രമണത്തിലോ മറ്റോ ഇടിഞ്ഞ് വീണ ഒരു പാലത്തിന്‍റെ നടുവിലൂടെയുള്ള ഭീമില്‍ കൂടി ഒരു കൊച്ചു കുട്ടി പിടിവിട്ട് ഓടുന്നതായിരുന്നു വീഡിയോ.

വീഡിയോയില്‍ കുട്ടിക്ക് പുറകിലൂടെ ക്യാമറയുമായി പോകുന്നയാള്‍ ഇടയ്ക്ക് കുട്ടിയെ വിളിക്കുന്നു. 'ലുലു ലുലു.... ' ആ ഒറ്റയടി ഭീമില്‍ നിന്നും കുട്ടി തിരിഞ്ഞ് നോക്കുന്ന സമയത്ത് വീഡിയോ അവസാനിക്കുന്നു. കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ഭയം നമ്മുടെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നു. ഒരു മൊബൈലില്‍ ഈ വീഡിയോ കാണുന്ന ആരുടെയും ഉള്ളില്‍ പെട്ടെന്ന് ഭയം ഇരച്ച് കയറും.

basra_creatives എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഫെബ്രുവരി 11 പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മൂന്നരക്കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോ പങ്കുവച്ച് കൊണ്ട് ബസ്ര ക്രീയേറ്റീവ്സ് ഇങ്ങനെ എഴുതി. 'മുപ്പത് മില്യണ്‍ കാഴ്ചക്കാര്‍! ലുലു ഭയമില്ലാത്തവളാണ്. ദയവായി ഭയപ്പെടുത്തരുത് അവൾ സുരക്ഷിതയാണ്.

പിന്നെ ഇത് എഡിറ്റ് ചെയ്ത വീഡിയോയാണ്.' പിന്നാലെ അറബിയില്‍ ഇങ്ങനെ എഴുതുന്നു,' വിവരണത്തിന്‍റെ പൂർണ്ണരൂപം വായിക്കാം... എനിക്ക് സ്വകാര്യമായി ലഭിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് നിങ്ങൾ ഉപയോഗിക്കുന്ന പ്രോഗ്രാമിന്‍റെയോ ഫിൽട്ടറിന്‍റെയോ പേര് എന്താണെന്നാണ്. അത് ഞങ്ങൾക്ക് അയയ്ക്കുക.

https://www.instagram.com/reel/C3NedGiiOcv/?utm_source=ig_web_copy_link

ഞാൻ എല്ലാം പറയാം. ഇനിപ്പറയുന്നവ ആവശ്യമുള്ള ഈ ജോലിക്ക് ക്രോമോ പൂപ്പലോ ഇല്ല. 16 ജിബി റാമും 2 ജിബി ഗ്രാഫിക്സ് കാർഡില്‍ കുറയാത്ത സവിശേഷതകളുള്ള സിസ്റ്റം. എച്ച്ഡി 1080 നിലവാരമുള്ള 30 ഫ്രെയിമുകളുള്ള ക്ലിയർ വീഡിയോ. ഇനിപ്പറയുന്ന പ്രോഗ്രാമുകളും ആവശ്യമാണ്. രംഗം ട്രാക്കു ചെയ്യുന്നതിന്, ഇഫക്റ്റുകൾക്ക് ശേഷം ഉപയോഗിക്കുക.

മോഡലുകളുടെ നിർമ്മാണത്തിനായി, മോഡലുകൾ നിർമ്മിക്കാൻ ബ്ലെൻഡർ അല്ലെങ്കിൽ സി 4 ഡി അല്ലെങ്കിൽ ഏതെങ്കിലും പ്രോഗ്രാം ഉപയോഗിക്കുക. ത്രിമാന ഇഫക്റ്റുകളുമായി വീഡിയോ സംയോജിപ്പിക്കാനും മുറിക്കാനും, ആഫ്റ്റർ ഇഫക്റ്റുകൾ ഉപയോഗിക്കുക.

അവസാന ഘട്ടങ്ങളിൽ നിറങ്ങൾ ശരിയാക്കാൻ, അഡോബ് പ്രീമിയർ പ്രോ ഉപയോഗിക്കുക. അവസാന ഘട്ട വീഡിയോ എൻകോഡിംഗ് മീഡിയ എൻകോഡർ ഉപയോഗിക്കുക സിസ്റ്റത്തിന്‍റെ കഴിവുകൾക്കനുസരിച്ച് പ്രവർത്തന സമയം വളരെ പ്രധാനമാണ്. 16 ജിബി റാമിന് ഇടത്തരം ഗുണനിലവാരമുള്ള ഫലങ്ങളുമായി 25 മണിക്കൂർ തുടർച്ചയായ പ്രോസസ്സിംഗ് ആവശ്യമാണ്. '

വിശദമായ വിവരണം ഉണ്ടായിട്ടും പലരും വീഡിയോ കണ്ട് ഭയന്ന്, 'കുട്ടിക്ക് എന്ത് സംഭവിച്ചു?' എന്ന ചോദ്യവുമായി രംഗത്തത്തി. 'വ്യാജമായ കാര്യങ്ങൾ യഥാർത്ഥമായി തോന്നുന്നു.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മറ്റ് ചിലര്‍ വിഎഫ്എക്സ് എന്ന് കുറിച്ചു. ഒരു വിരുതന്‍ എഴുതിയത്, 'വ്യാജ വീഡിയോ കണ്ട് എനിക്ക് വ്യാജ ഹൃദയാഘാതം സംഭവിച്ചു.

' എന്നായിരുന്നു. മറ്റ് ചിലര്‍ അറബിയില്‍ എഴുതിയത് എന്താണെന്ന് മനസിലായില്ലെന്നും കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ആരെങ്കിലും പറയാമോ എന്ന് കുറിച്ചു. വീഡിയോ കാണുമ്പോള്‍ പലരുടെയും മനസില്‍ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ഓര്‍മ്മകളാണെന്ന് വ്യക്തം.

#video #little #girl #running #through #narrow #ledge #will #scare #you

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-