---
title: "#rinkychakma | സ്തനാർബുദം ബാധിച്ചു, ശ്വാസകോശത്തിലേക്കും പടർന്നു; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു"
english_title: "#missindia #tripura #2017 #rinkychakma #dies #28 #after #long #battle #cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188572/missindia-tripura-2017-rinkychakma-dies-28-after-long-battle-cancer"
published_at: "2024-03-01T12:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e181017d30c_missindia.jpg"
keywords: []
---

# #rinkychakma | സ്തനാർബുദം ബാധിച്ചു, ശ്വാസകോശത്തിലേക്കും പടർന്നു; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

> **Lead Summary:** **മുൻ **മിസ് ഇന്ത്യ മത്സരാർഥിയും ഇരുപത്തിയെട്ടുകാരിയുമായ റിങ്കി ചാക്മ അന്തരിച്ചു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അവർ. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.

## Article Content

**മുൻ **മിസ് ഇന്ത്യ മത്സരാർഥിയും ഇരുപത്തിയെട്ടുകാരിയുമായ റിങ്കി ചാക്മ അന്തരിച്ചു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അവർ. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.

റിങ്കിക്ക് മാരകമായ ഫൈലോഡസ് ട്യൂമർ (സ്തനാർബുദം) ആണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. രോ​ഗം കണ്ടെത്തിയ ശേഷം അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നിരുന്നാലും, കാൻസർ അവളുടെ ശ്വാസകോശത്തെ ബാധിക്കുകയും തലയെ ബാധിക്കുകയും ചെയ്തു. അതിൻ്റെ ഫലമായി ബ്രെയിൻ ട്യൂമറായി.

പിന്നീട്, റിങ്കിയുടെ ആരോ​ഗ്യം വഷളാവുകയായിരുന്നു. ഫെബ്രുവരി 22 ന് മാക്സ് ഹോസ്പിറ്റലിൽ റിങ്കിയെ പ്രവേശിപ്പിച്ചു. ശ്വാസകോശങ്ങളിലൊന്ന് മിക്കവാറും പ്രവർത്തനരഹിതമായതിനാൽ ഐസിയുവിലെ വെൻ്റിലേറ്ററിലായിരുന്നു ഏറെ നാൾ.

കഴിഞ്ഞമാസം അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും അവർ കുറിപ്പ് പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/188572/missindia-tripura-2017-rinkychakma-dies-28-after-long-battle-cancer)