---
title: "#ManjumalBoys | തമിഴ്നാട്ടിലും റെക്കോർഡുകൾ തകർത്തെറിഞ്ഞ്; 2018 ഉം താണ്ടി മഞ്ഞുമൽ ബോയ്സ് "
english_title: "#Breaking #records #TamilNadu #too #ManjumalBoys #2018"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188259/breaking-records-tamilnadu-too-manjumalboys-2018"
published_at: "2024-02-29T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e024d533e35_manjummal_boys.jpg"
keywords: []
---

# #ManjumalBoys | തമിഴ്നാട്ടിലും റെക്കോർഡുകൾ തകർത്തെറിഞ്ഞ്; 2018 ഉം താണ്ടി മഞ്ഞുമൽ ബോയ്സ് 

> **Lead Summary:** **[ മ**ലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ റിലീസായ മലയാള ചിത്രങ്ങൾ കോളിവുഡിൽ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.

## Article Content

**[ മ**ലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ റിലീസായ മലയാള ചിത്രങ്ങൾ കോളിവുഡിൽ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.

മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ കമൽ ഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'ന് നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നീടുമ്പോൾ 17.40 കോടി രൂപയിലധികമാണ് മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത്.

ഓരോ ദിവസം പിന്നീടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വർധിച്ചു വരുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/188259/breaking-records-tamilnadu-too-manjumalboys-2018)