---
title: "#lena | വൈറലായ ആ ഇന്റർവ്യൂവിന്റെ വീഡിയോയാണ് ദാ കല്യാണത്തിലെത്തിച്ചത്- ലെന "
english_title: "#video #viral #interview #brought #wedding #Lena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188224/video-viral-interview-brought-wedding-lena"
published_at: "2024-02-29T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0111510880_lena.jpg"
keywords: []
---

# #lena | വൈറലായ ആ ഇന്റർവ്യൂവിന്റെ വീഡിയോയാണ് ദാ കല്യാണത്തിലെത്തിച്ചത്- ലെന 

> **Lead Summary:** വൈറലായ ആ ഇന്റർവ്യൂവിന്റെ വീഡിയോയാണ് ദാ, എന്നെ ഇവിടെയെത്തിച്ചത്...!” പ്രശാന്തിനെ പരിചയപ്പെടുത്തി സംസാരിക്കുമ്പോൾ പൊട്ടിച്ചിരിയിലായിരുന്നു ലെന.

## Article Content

വൈറലായ ആ ഇന്റർവ്യൂവിന്റെ വീഡിയോയാണ് ദാ, എന്നെ ഇവിടെയെത്തിച്ചത്...!” പ്രശാന്തിനെ പരിചയപ്പെടുത്തി സംസാരിക്കുമ്പോൾ പൊട്ടിച്ചിരിയിലായിരുന്നു ലെന.

രാജ്യത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിലുള്ള മലയാളി പ്രശാന്ത് ബാലകൃഷ്ണൻനായരുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്ന് നടി ലെന വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു.

> “മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ ഞാൻ അന്നത്തെ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ലൈക്കുകളും ഡിസ്‌ലൈക്കുകളുമൊക്കെയായി വൻ ബഹളമായിരുന്നു.

ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്. പരിചയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ വൈബിൽ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങൾ ആലോചിച്ചാണ് ഞങ്ങൾ വിവാഹത്തിലെത്തിയത്.

ജാതകം നോക്കിയപ്പോഴും നല്ലചേർച്ചയുണ്ടെന്നു മനസ്സിലായി” -ലെന പറഞ്ഞു. ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

> “പ്രധാനമന്ത്രി ഗഗൻയാൻ സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ പ്രശാന്തിന്റെ കാര്യം എനിക്ക് ആരോടും പറയാൻ കഴിയുമായിരുന്നില്ല.

പ്രോട്ടക്കോൾ പ്രശ്നങ്ങളായിരുന്നു കാരണം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നത്. യുട്യൂബിലൂടെ പെണ്ണിനെക്കണ്ട് കല്യാണത്തിലെത്തിയ രസമാണ് പ്രശാന്തും പങ്കുവെച്ചത്.

> “ഒരുദിവസം യുട്യൂബിലൂടെയാണ് ഞാൻ ലെനയുടെ വീഡിയോ കണ്ടത്. അതിൽ പറഞ്ഞ കാര്യങ്ങളിൽ പലതിനോടും എനിക്ക് യോജിപ്പുതോന്നിയിരുന്നു. കല്യാണാലോചനയുമായി ചെന്നപ്പോൾ അവൾക്കും അതേ സന്തോഷം- പ്രശാന്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/188224/video-viral-interview-brought-wedding-lena)