---
title: "#Premalu | പ്രേമലു ഒടിടിയിൽ എവിടെ? എപ്പോൾ കാണാം? "
english_title: "#Where #Premalu #OTT #see #you #when"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188217/where-premalu-ott-see-you-when"
published_at: "2024-02-29T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e00de486dce_premalu.jpg"
keywords: []
---

# #Premalu | പ്രേമലു ഒടിടിയിൽ എവിടെ? എപ്പോൾ കാണാം? 

> **Lead Summary:** **[ മ**ലയാളത്തിൽ മാത്രമല്ല തമിഴകത്തും തെലുങ്കിലുമൊക്കെ സിനിമാ ആരാധകരുടെ ചർച്ചയിൽ പ്രേമലുവും നിറഞ്ഞുനിൽക്കുന്നുണ്ട് എന്നത് അതിശയോക്തിയല്ല. രാജ്യമൊട്ടൊകെ മികച്ച പ്രതികരണമാണ് പ്രേമലു സിനിമയ്‍ക്ക് ലഭിക്കുന്നത്.

## Article Content

**[ മ**ലയാളത്തിൽ മാത്രമല്ല തമിഴകത്തും തെലുങ്കിലുമൊക്കെ സിനിമാ ആരാധകരുടെ ചർച്ചയിൽ പ്രേമലുവും നിറഞ്ഞുനിൽക്കുന്നുണ്ട് എന്നത് അതിശയോക്തിയല്ല. രാജ്യമൊട്ടൊകെ മികച്ച പ്രതികരണമാണ് പ്രേമലു സിനിമയ്‍ക്ക് ലഭിക്കുന്നത്.

നാലാഴ്‍ചയായിട്ടും നസ്‍ലെന്റെ പ്രേമലുവിനറെ കോടികളുടെ കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വൻ കുതിപ്പുമായി മുന്നേറുമ്പോൾ പ്രേമലുവിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുവെന്ന റിപ്പോർട്ടാണ് ആരാധകർ ചർച്ചയാകുന്നത്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് പ്രേമലുവിന്റെ സിനിമ റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് റിപ്പോർട്ടുള്ളതായി ഒടിടിപ്ലേയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാലാഴ്‍ച കഴിഞ്ഞാൽ മലയാള സിനിമ ഒടിടിയിൽ എത്തുന്നതാണ് പതിവെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നതിനാൽ പ്രേമലു കുറച്ചധികം വൈകാനാണ് സാധ്യത.

ചിരിപ്പൂരം തീർക്കുന്ന പ്രേമലു എന്ന സിനിമ ഒന്നിച്ചിരുന്ന് കാണേണ്ട ഒന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം. തിയറ്ററിൽ ഒരാൾ ചിരിച്ചാൽ ആ രംഗം മറ്റൊരാളെയും ചിരിപ്പിക്കും എന്ന തത്വം പ്രേമലുവിന് തീർത്തും അനുയോജ്യമാണ് എന്നാണ് നിരൂപകരുടെ വിലയിരുത്തൽ. നസ്‍ലെന്റെ പ്രേമലു ആഗോളതലത്തിൽ 70 കോടി ക്ലബിൽ എത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് മാത്രം ഒരു കോടിയിൽ അധികം പ്രേമലു നേടുന്നുണ്ട് എന്നതിനാൽ നാലാമാഴ്‍ചയും വലിയ സ്വീകാര്യതയാണ് എന്ന് മനസ്സിലാക്കാം. ഇങ്ങനൊരു സാഹചര്യത്തിൽ മലയാളത്തിന്റെ 100 കോടി ക്ലബിൽ പ്രേമലുവും വൈകാതെ സ്ഥാനം അടയാളപ്പെടുത്തും എന്നാണ് മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

അങ്ങനെയായാൽ സോളോ നായകനെന്ന നിലയിൽ സിനിമ നസ്‍ലെന് വലിയ അവസരമാകും ഇനി തുറന്നുകൊടുക്കുകയെന്നും വ്യക്തമാണ്. ഭ്രമയുഗത്തിന് മുന്നേയെത്തിയിട്ടും നസ്‍ലെന്റെ പ്രേമലുവിന്റെ കളക്ഷനിൽ ഇടിവില്ലാത്തത് ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിക്കുന്നുണ്ട്.

മഞ്ഞുമ്മൽ ബോയ്‍സും മികച്ച അഭിപ്രായമുണ്ടാക്കിയപ്പോൾ സിനിമയ്‍ക്ക് തളരാതെ മുന്നോട്ടുപോകാൻ സാധിക്കുന്നുണ്ട് എന്നതാണ് പ്രേമലുവിന് ലഭിക്കുന്ന സ്വീകാര്യതയുടെ വലിയ തെളിവ്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ഒരു ചിത്രമായിട്ടും സാങ്കേതികപരമായും മുന്നിട്ടുനിൽക്കുന്നതായി മാറിയിരിക്കുന്നു പ്രേമലു. സംവിധാനം ഗിരീഷ് എ ഡിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/188217/where-premalu-ott-see-you-when)