---
title: "#AdadayManohar | തമിഴ് ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു"
english_title: "#Tamil #film #actor #AdadayManohar #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188208/tamil-film-actor-adadaymanohar-passedaway"
published_at: "2024-02-29T09:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e004537b6e4_manohar.jpg"
keywords: []
---

# #AdadayManohar | തമിഴ് ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

> **Lead Summary:** തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 35 ഓളം നാടകങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്.

## Article Content

തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 35 ഓളം നാടകങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്.

നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25 ൽ കൂടുതൽ സിനിമകളിൽ ഹാസ്യ സ്വഭാവമുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/188208/tamil-film-actor-adadaymanohar-passedaway)