അമ്മ നിർമിക്കുന്ന പുതിയ സിനിമയില്‍ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ചോദിച്ചപ്പോള്‍ അതിനു അദ്ദേഹം നല്കിയ മറുപടിയായിരുന്നു നടി പാര്‍വതിയുടെ രാജിയുടെ കാരണം. ‘എന്റെ വാക്കുകളിൽ ആരെയെങ്കിലും മോശമായി പരാമർശിച്ചെങ്കിൽ അത് ആദ്യം വിവാദമാക്കുക, ഞാൻ അഭിമുഖം നല്കിയ ചാനൽ തന്നെയായിരുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കു ശേഷം വാക്കുകൾ ഇങ്ങനെ വളച്ചൊടിച്ചത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.’–ഇടവേള ബാബു പറഞ്ഞു.
Idavela Babu, the general secretary of the star organization Amma, distorted his words