---
title: "#ManjummalBoys | മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസ് എപ്പോൾ, എവിടെ കാണാം... വിവരങ്ങൾ ഇങ്ങനെ "
english_title: "#ManjummalBoys #OTT #release #when #where #watch #Here #informaton"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187984/manjummalboys-ott-release-when-where-watch-here-informaton"
published_at: "2024-02-28T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deda5bbfe7f_manjummal.jpg"
keywords: []
---

# #ManjummalBoys | മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസ് എപ്പോൾ, എവിടെ കാണാം... വിവരങ്ങൾ ഇങ്ങനെ 

> **Lead Summary:** **[ മ**ഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. യഥാർത്ഥ സംഭവത്തെ അധികരിച്ച് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസിൽ കുതിക്കുന്നത്.

## Article Content

**[ മ**ഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. യഥാർത്ഥ സംഭവത്തെ അധികരിച്ച് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസിൽ കുതിക്കുന്നത്.

കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ സംഘത്തിൻറെ 2006ലെ അനുഭവമാണ് ചിത്രം പറയുന്നത്. സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ഒരു സിനിമയായിട്ടാണ് മഞ്ഞുമ്മൽ ബോയ്‍സ് പ്രദർശനത്തിനെത്തിയത്.

അതിജീവനത്തിന് റിയലിസ്റ്റിക് സ്വാഭവമുള്ള ഒരു സിനിമയായതിനാൽ മഞ്ഞുമ്മൽ ബോയ്‍സ് യുവ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കുന്നു. തിങ്കളാഴ്‍ച മഞ്ഞുമ്മൽ ബോയ്‍സ് 2.4 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ 41 കോടി രൂപയിലധികം നേടാൻ മഞ്ഞുമ്മൽ ബോയ്‍സിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ സാധിച്ചിട്ടുണ്ടെന്നതും ആ നിർണായക സംഖ്യയിലേക്കുള്ള കുതിപ്പായി കണക്കാക്കാം. എന്തായാലും മലയാളത്തിന്റെ പുതിയ 50 കോടി ക്ലബിൽ വൈകാതെ മഞ്ഞുമ്മൽ ബോയ്‍സും.

അപ്പോൾ തന്നെ ചിത്രത്തിൻറെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളും സജീവമാണ്. ശക്തമായ ബോക്സോഫീസ് സാന്നിധ്യമായതിനാൽ മഞ്ഞുമ്മലിൻറെ ഒടിടി റിലീസ് അൽപ്പം വൈകും. സാധാരണ വരാറുള്ള 28 ദിവസ വിൻറോയിൽ ആയിരിക്കില്ല മഞ്ഞുമ്മലിൻറെ ഒടിടി റിലീസ് എന്നാണ് വിവരം.

അതായത് മഞ്ഞുമ്മൽ ബോയ്സ് വരുന്ന ഏപ്രിലിൽ പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആയിരിക്കും മഞ്ഞുമ്മൽ ബോയ്സിൻറെ ഒടിടി പ്ലാറ്റ്ഫോം എന്നാണ് റിപ്പോർട്ട്. അതേ സമയം കുടുംബ ബന്ധങ്ങൾക്കും മഞ്ഞുമ്മൽ ബോയ്‍സ് സിനിമയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രം വിശ്വാസ്യത പുലർത്താൻ പരമാവധി ശ്രമിച്ചിരിക്കുന്നു എന്നും മഞ്ഞുമ്മൽ ബോയ്‍സിന്റെ പൊസീറ്റീവായ പ്രത്യേകതയായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിർവഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/187984/manjummalboys-ott-release-when-where-watch-here-informaton)