---
title: "#Answara | ആ സമയം വളരെ മോശമായിരുന്നു,എല്ലാത്തിനോടും ദേഷ്യം, സങ്കടം;  തുറന്ന് പറഞ്ഞ് അനശ്വര"
english_title: "#That #time #very #bad #angry #everything #sad #Answara #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187979/that-time-very-bad-angry-everything-sad-answara-openup"
published_at: "2024-02-28T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ded6ff5b11c_anaswara_1.jpg"
keywords: []
---

# #Answara | ആ സമയം വളരെ മോശമായിരുന്നു,എല്ലാത്തിനോടും ദേഷ്യം, സങ്കടം;  തുറന്ന് പറഞ്ഞ് അനശ്വര

> **Lead Summary:** മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് അനശ്വര രാജന്റെ സ്ഥാനം. ബാലതാരമായി സിനിമയിലെത്തിയ അനശ്വര പിന്നാലെ നായികയായും കയ്യടി നേടുകയായിരുന്നു. അഭിനയ പ്രധാന്യമുള്ള, സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുത്താണ് അനശ്വര വ്യത്യസ്തയാകുന്നത്. പോയ വര്‍ഷമിറങ്ങിയ നേര്, ഈ വര്‍ഷം ഇറങ്ങിയ ഓസ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയം കൈവരിക്കാനും അനശ്വരയ്ക്ക് സാധിച്ചു.

## Article Content

മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് അനശ്വര രാജന്റെ സ്ഥാനം. ബാലതാരമായി സിനിമയിലെത്തിയ അനശ്വര പിന്നാലെ നായികയായും കയ്യടി നേടുകയായിരുന്നു. അഭിനയ പ്രധാന്യമുള്ള, സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുത്താണ് അനശ്വര വ്യത്യസ്തയാകുന്നത്. പോയ വര്‍ഷമിറങ്ങിയ നേര്, ഈ വര്‍ഷം ഇറങ്ങിയ ഓസ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയം കൈവരിക്കാനും അനശ്വരയ്ക്ക് സാധിച്ചു.

എങ്കിലും സോഷ്യല്‍ മീഡിയയുടെ ആക്രമണത്തില്‍ നിന്നും അനശ്വരയ്ക്ക് രക്ഷ നേടാനായിട്ടില്ല.തന്റെ കാഴ്ചപ്പാടുകള്‍ പറയുന്നതിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങളും വിമര്‍ശനങ്ങളും അനശ്വര നേടിയിട്ടുണ്ട്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അനശ്വര മന്‌സ തുറക്കുകയാണ്. വിമര്‍ശനം ഒരുപാട് ആയപ്പോള്‍ തുടക്കത്തില്‍ ഞാന്‍ ഉള്‍വലിഞ്ഞുപോയി.

എല്ലാത്തിനോടും ദേഷ്യം, സങ്കടം ഒക്കെയായി. ആ സമയം വളരെ മോശമായിരുന്നു.പിന്നീട് ഇപ്പോഴാണ് വീണ്ടും നന്നായി സംസാരിക്കാന്‍ തുടങ്ങിയത്. ഇനിയും ആളുകള്‍ പറയും. പക്ഷെ അതിലൊന്നും എനിക്ക് പരാതിയില്ലെന്നാണ് അനശ്വര പറയുന്നത്.തണ്ണീര്‍മത്തന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അനുവിന് വിമര്‍ശനങ്ങളാണ്. ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞില്ലെങ്കില്‍ ജാഡ. ഐസോഗ്രഫി ഫോട്ടോഷൂട്ടും വിവാദമായി. സിനിമയില്‍ വന്ന മാറ്റത്തെക്കുറിച്ചും അനശ്വര സംസാരിച്ചു.

പ്രേക്ഷകര്‍ എന്താണോ അതാണ് സിനിമയിലും പ്രതിഫലിക്കുന്നത്.പണ്ട് ആഘോഷിക്കപ്പെട്ട സിനിമകള്‍ ഇന്ന് തെറ്റായി തോന്നുന്നുണ്ടെങ്കില്‍ അന്ന് നമ്മളും അങ്ങനെയായിരുന്നു. സമൂഹം മാറിയപ്പോള്‍ സിനിമയും മാറിയെന്നാണ് അനശ്വര പറയുന്നത്. സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ഒരു രീതിയിലും ടോക്‌സിസിറ്റി പ്രചരിക്കരുതെന്ന് കരുതുന്ന തലമുറയാണ് ഇന്നത്തേതെന്നും അനശ്വര അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/187979/that-time-very-bad-angry-everything-sad-answara-openup)