---
title: "#Premalu | മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ്; 70 കോടി കടന്ന് റെക്കോർഡ് കളക്ഷനുമായി പ്രേമലു "
english_title: "#Surprise #super #hit #Malayalam #Premalu #record #collection #crossed #crores"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187939/surprise-super-hit-malayalam-premalu-record-collection-crossed-crores"
published_at: "2024-02-28T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65debe1719728_premalu.jpg"
keywords: []
---

# #Premalu | മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ്; 70 കോടി കടന്ന് റെക്കോർഡ് കളക്ഷനുമായി പ്രേമലു 

> **Lead Summary:** **[ മ**ലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പർമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. ആഗോള ബോക്സ് ഓഫീസിൽ 70 കോടി ക്ലബിൽ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

## Article Content

**[ മ**ലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പർമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. ആഗോള ബോക്സ് ഓഫീസിൽ 70 കോടി ക്ലബിൽ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

ഇങ്ങനെ പോയാൽ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ വൈകാതെ എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

സിനിമ ആ​ഗോളതലത്തിൽ നേരത്തെ തന്നെ 50 കോടി ക്ലബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള 700 തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്‍ലെനും മമിമതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവിൽ പ്രധാന വേഷത്തിൽ എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/187939/surprise-super-hit-malayalam-premalu-record-collection-crossed-crores)