അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് പേളി മാണി

അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് പേളി മാണി
Oct 4, 2021 09:49 PM | By Truevision Admin

പ്രേഷകരുടെ ഇഷ്ട്ടതാരമാണ് പേളി മാണി.   പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൂഡോ അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് പേളിക്ക് ബോളിവുഡില്‍ അവസരം ലഭിച്ചത്.

നടിക്കൊപ്പം അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, ഫാത്തിമ സന ഷേയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ലൂഡോ റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മുന്‍പ് നിരവധി തവണ പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലൂഡോയില്‍ ഒരു മലയാളി നേഴ്‌സിന്റെ റോളിലാണ് പേളി അഭിനയിച്ചത്.


ഷീജ തോമസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതേസമയം ലൂഡോ ലൊക്കെഷനില്‍ നിന്നുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച് പേളി എത്തിയിരുന്നു.

സഹതാരമായ അഭിഷേക് ബച്ചനൊപ്പമുളള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇവിടെ ആരെങ്കിലും ത്രോബാക്ക് എന്ന് പറഞ്ഞോ, എന്നാല്‍ ഞാന്‍ അങ്ങനെ കേട്ടു എന്ന് കുറിച്ചുകൊണ്ടാണ് പേളി അഭിഷേക് ബച്ചനൊപ്പമുളള ചിത്രം പങ്കുവെച്ചത്.


ലൂഡോ, ഇദ്ദേഹത്തെ കാണുക എന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുക എന്നതും തീര്‍ത്തും നല്ലൊരു അനുഭവമാണ് എന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ഡിഫോര്‍ ഡാന്‍സിന് പിന്നാലെയാണ് നടിക്ക് ആരാധകര്‍ കൂടിയത്.

പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും എല്ലാവരുടെയും പ്രിയതാരമാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അവതരണത്തിന് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങി. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം തുടര്‍ന്ന് മലയാളത്തിലും എത്തുകയായിരുന്നു.

Pelly Mani's Bollywood debut film Ludo has recently hit the screens

Next TV

Related Stories
#BernardHill | ‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

May 6, 2024 09:20 AM

#BernardHill | ‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

സിനിമകൾക്ക് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം...

Read More >>
 #ShreyasTalpade | നമ്മുടെ ശരീരത്തിലേക്ക് എന്താണ് കുത്തിവെച്ചിരിക്കുന്നതെന്നോർത്ത് ഭയമുണ്ട് -ശ്രേയസ് തൽപഡേ

May 6, 2024 07:08 AM

#ShreyasTalpade | നമ്മുടെ ശരീരത്തിലേക്ക് എന്താണ് കുത്തിവെച്ചിരിക്കുന്നതെന്നോർത്ത് ഭയമുണ്ട് -ശ്രേയസ് തൽപഡേ

കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് പലപ്പോഴും തളർച്ചയും വല്ലാത്ത ക്ഷീണവും തോന്നിയിട്ടുണ്ടെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു....

Read More >>
 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

May 4, 2024 09:03 AM

#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി...

Read More >>
#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

May 2, 2024 12:40 PM

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ...

Read More >>
#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

May 1, 2024 03:51 PM

#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ്...

Read More >>
#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

May 1, 2024 12:22 PM

#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

എന്നാല്‍ അന്ന് ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം...

Read More >>
Top Stories










News Roundup