---
title: "#viral| താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിൻ്റെ ലാത്തി പ്രയോഗം; വീഡിയോ വൈറൽ "
english_title: "#police #lathicharged #fans #event #attended #stars#video #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/187688/police-lathicharged-the-fans-at-the-event-attended-by-the-stars-video-viral "
published_at: "2024-02-27T10:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd7261ab8a8_viral.jpg"
keywords: []
---

# #viral| താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിൻ്റെ ലാത്തി പ്രയോഗം; വീഡിയോ വൈറൽ 

> **Lead Summary:** ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ ടൈഗർ ഷൊറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. പരിപാടിക്ക് ഇടയിൽ സുരക്ഷാ ബാനർ തകർത്ത് ആരാധകർ താരങ്ങൾക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാർജ് നടത്തിയതെന്നാണ് റിപ്പോർട്ട് . ആരാധകരെ പോലീസ് മർദിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് 

## Article Content

ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ ടൈഗർ ഷൊറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. പരിപാടിക്ക് ഇടയിൽ സുരക്ഷാ ബാനർ തകർത്ത് ആരാധകർ താരങ്ങൾക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാർജ് നടത്തിയതെന്നാണ് റിപ്പോർട്ട് . ആരാധകരെ പോലീസ് മർദിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് 

അക്ഷയ് കുമാറും ടൈഗർ ഷൊറഫും ഒന്നിക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിന്റെ പ്രമോഷനിടയിൽ ലഖ്നോവിലാണ് സംഭവം. ആരാധകർക്കു നേരെ താരങ്ങൾ എറിഞ്ഞു കൊടുത്ത സമ്മാനങ്ങൾ പിടിക്കാനായുള്ള ആവേശത്തിൽ സുരക്ഷാ ബാനറുകൾ തകർക്കുകയും. ആളുകൾ സൃഷ്‌ടിച്ച ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്ക് പറ്റിയതായും വീഡിയോകളിൽ നിന്നും വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/187688/police-lathicharged-the-fans-at-the-event-attended-by-the-stars-video-viral )