---
title: "#TOVINOTHOMAS |   ബൈക്കുകൾ കൂട്ടിയിടിച്ചു; ടൊവിനോയുടെ ഷെഫ് ആയ വിഷ്ണു മരിച്ചു; വേദന പങ്കുവച്ച് താരം"
english_title: "#cook #vishnu #actor #tovino #dies #in #accident #kottayam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187679/cook-vishnu-actor-tovino-dies-in-accident-kottayam"
published_at: "2024-02-27T10:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd6d14d1857_tovino.jpg"
keywords: []
---

# #TOVINOTHOMAS |   ബൈക്കുകൾ കൂട്ടിയിടിച്ചു; ടൊവിനോയുടെ ഷെഫ് ആയ വിഷ്ണു മരിച്ചു; വേദന പങ്കുവച്ച് താരം

> **Lead Summary:** **മണ**ർകാട് ബൈപാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടത്തിൽ ടൊവിനോയുടെ ഷെഫ് ആയ വിഷ്ണു മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ ആണ് മരിച്ചത്.****

## Article Content

**മണ**ർകാട് ബൈപാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടത്തിൽ ടൊവിനോയുടെ ഷെഫ് ആയ വിഷ്ണു മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ ആണ് മരിച്ചത്.****

അപകടത്തിൽപെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പട്ടിത്താനം– മണർകാട് ബൈപാസിൽ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. നടൻ ടൊവിനോയുടെ പാചകക്കാരനായ വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

അപകടത്തിൽപെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പാരലൽ കോളജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻ–രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് 4നു വെച്ചൂരിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/187679/cook-vishnu-actor-tovino-dies-in-accident-kottayam)