---
title: "#Amala | തബുവിന്റെ പേര് കേട്ടാൽ മുഖം തെളിയും; ആ വിഷയം വീട്ടിൽ സംസാരിക്കാറില്ലെന്ന് അമലയും; പ്രണയകഥയ്ക്ക് പിന്നിൽ"
english_title: "#If #hear #Tabu's #name #face #lightup #Amala #says #subject #not #discussed #home #Behind #lovestory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187652/if-hear-tabus-name-face-lightup-amala-says-subject-not-discussed-home-behind-lovestory-new"
published_at: "2024-02-27T08:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd4d6c53f1d_amala_1.jpg"
keywords: []
---

# #Amala | തബുവിന്റെ പേര് കേട്ടാൽ മുഖം തെളിയും; ആ വിഷയം വീട്ടിൽ സംസാരിക്കാറില്ലെന്ന് അമലയും; പ്രണയകഥയ്ക്ക് പിന്നിൽ

> **Lead Summary:** സിനിമാ ലോകത്ത് ഒട്ടനവധി താരങ്ങളെക്കുറിച്ച് പ്രണയ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. സിനിമാ ലോകം മിക്കപ്പോഴും ചർച്ചയാക്കുന്ന കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയും നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃ​ദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം. ഒന്നിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. ​ഗോസിപ്പുകൾ നാഗാർജുനയും നടി അമല അക്കിനേനിയുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചില്ല.

## Article Content

സിനിമാ ലോകത്ത് ഒട്ടനവധി താരങ്ങളെക്കുറിച്ച് പ്രണയ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. സിനിമാ ലോകം മിക്കപ്പോഴും ചർച്ചയാക്കുന്ന കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയും നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃ​ദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം. ഒന്നിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. ​ഗോസിപ്പുകൾ നാഗാർജുനയും നടി അമല അക്കിനേനിയുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചില്ല.

ഗോസിപ്പുകൾ കടുത്തപ്പോൾ പോലും നാ​ഗാർജുന ഇതൊന്നും കാര്യമാക്കിയിട്ടില്ല. ഒരിക്കൽ തബുവുമായുള്ള സൗഹൃദത്തെക്കുറിച്ച് നാ​ഗാർജുന വാചാലനായി. തബുവിന്റെ പേര് കേട്ടാൽ തന്റെ മുഖം തിളങ്ങുമെന്ന് നാ​ഗാർജുന തുറന്ന് പറഞ്ഞു. വളരെ നല്ല വ്യക്തിയാണ് തബു. 22ാം വയസിലാണ് തബുവിനെ കാണുന്നത്. തബുവുമായുള്ള സൗഹൃദത്തിൽ തനിക്ക് ഒളിക്കാൻ ഒന്നുമില്ല. തബു തനിക്കെപ്പോഴും പ്രിയപ്പെട്ട വ്യക്തിയായിരിക്കും.

തബു തന്റെ അടുത്ത സുഹൃത്താണെന്ന് നാ​ഗാർജുന അന്ന് വ്യക്തമാക്കി.അഭ്യൂഹങ്ങൾ തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്നും 2017 ൽ തബു വ്യക്തമാക്കി. ഗോസിപ്പുകളെക്കുറിച്ച് അമല അക്കിനേനനിയും ഒരിക്കൽ സംസാരിക്കുകയുണ്ടായി. തബു തന്റെ സുഹൃത്താണെന്നും ഹൈദരാബിൽ വരുമ്പോൾ തന്റെ വീട്ടിൽ താമസിക്കാറുണ്ടെന്നും അമല അക്കിനേനി പറഞ്ഞു. എന്റെ വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആരും നോക്കേണ്ടതില്ല. ഞാൻ സന്തോഷവതിയാണ്.

സിനിമാ ലോകത്തെ സന്തോഷകരമല്ലാത്ത കാര്യങ്ങൾ വീട്ടിനുള്ളിലേക്ക് കടക്കാൻ ഞാൻ അനുവദിക്കാറില്ല. പ്രത്യേകിച്ചും മോശമായ ​ഗോസിപ്പുകൾ അത്തരം സംസാരങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല അമല അക്കിനേനി പറഞ്ഞു. തബു ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. 1992 ലാണ് അമലയും നാ​ഗാർജുനയും വിവാഹിതരായത്. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിതയാണ് അമല. വിവാഹ ശേഷമാണ് അമല അഭിനയ രം​ഗം വിട്ടത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ചെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/187652/if-hear-tabus-name-face-lightup-amala-says-subject-not-discussed-home-behind-lovestory-new)