മലയാളി പ്രേക്ഷകർ ഏറെ വേദനയോടെ കേട്ട വിയോഗമായിരുന്നു നടി ശരണ്യയുടേത്. ക്യാൻസറിനോട് പോരാടിയ താരം കഴിഞ്ഞ വർഷം ആഗസ്റ്റ് 9 ന് ആയിരുന്നു ലോകത്ത് നിന്ന് വിടവാങ്ങിയത്. ശരണ്യയെ പോലെ തന്നെ അമ്മ ഗിതയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മകളുടെ മരണം തീർത്ത ഷോക്കിൽ നിന്ന് സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി വരുകയാണ് അമ്മ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശരണ്യയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ്. പ്രേക്ഷകർക്ക് ന്യൂയർ ആശംസ നേർന്നു കൊണ്ടാണ മകളെ കുറിച്ച് വാചാലയായത്. കൂടാതെ ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും അമ്മ പറയുന്നുണ്ട്.
പ്രേക്ഷകരോട് നന്ദി പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. '' എന്റെ കഴിഞ്ഞ വീഡിയോ നിങ്ങൾ ഏറ്റെടുത്തതിൽ സന്തോഷം. ഞാൻ ശരണ്യയുടെ അമ്മയായി എത്തുമ്പോൾ, നിങ്ങൾ തരുന്ന സ്നേഹം, കമന്റ്സ് വായിക്കുമ്പോൾ എനിക്ക് മനസിലാകും. ശരണ്യയുടെ അമ്മയായി ജീവിക്കാൻ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം. പിന്നെ പുതിയ വർഷത്തിലേക്ക് കാലെടുത്ത വച്ച എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ഗീത പറയുന്നു.
കഴിഞ്ഞ വർഷം ഒന്നാം തീയതിയാണ് മോൾ ഈ ചാനൽ സ്റ്റാർട്ട് ചെയ്തത്. 2021 ൽ ജീവിതം പുതുമ ഉള്ളതാക്കാൻ വേണ്ടിയിട്ടാണ് അവൾ ഇത് തുടങ്ങിയതും. പക്ഷേ അവളുടെ പുതുമ ഇങ്ങനെ ആയി പോയല്ലോ- വാക്കുകൾ ഇടറിക്കൊണ്ട് അമ്മ സംസാരിക്കുന്നു. ദൈവത്തിനു അവളെ പിരിഞ്ഞിരിക്കാൻ ആകാത്തതുകൊണ്ടാകണം എന്റെ കൈയ്യിൽ നിന്നും ദൈവം അവളെ കൊണ്ട് പോയത്. അവളുടെ അമ്മ ആയതു തന്നെയാണ് ഭാഗ്യം.- ഗീത പറയുന്നു.
അവളുടെ വലിയ ആഗ്രഹം ആയിരുന്നു സിൽവർ ബട്ടൺ.കിട്ടാൻ വൈകിയപ്പോൾ പരാതിയും പരിഭവും ഒക്കെ അതിന്റെ പേരിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ വച്ച് ആണ് ഇത് നമ്മൾക്ക് കിട്ടുന്നത്. അവളുടെ നെഞ്ചോട് ചേർത്ത് ഞാൻ ഇത് ചേർത്ത് വച്ചിട്ട് രോഗം മാറി വീടെത്തുമ്പോൾ നമുക്ക് ഇതിന്റെ വീഡിയോ ഇടാം എന്നും പറഞ്ഞു.
എന്നാൽ അവൾ നിരാശയോടെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. തിരിച്ചുവരില്ല എന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും. എന്റെ മോളെ നിങ്ങൾ കണ്ടില്ലേ ചിരിച്ചു സുന്ദരിയായി മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്നത് എന്ന് ആ അമ്മ പറയുന്നു.
ശരണ്യയുടെ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ശരണ്യയുടെ വാക്കുകൾ വല്ലാതെ കരയിപ്പിച്ചു കളഞ്ഞുഎന്നാണ് ആരാധകർ പറയുന്നത്.. അമ്മ നൽകിയ പുതുവത്സാരാശംസകൾക്ക് നന്ദി. ഇടക്കൊക്കെ വീഡിയോ ആയി വരണം.... ചിന്തകളിലേക്ക് പോവാതെ മനസ് എപ്പോഴും ആക്റ്റീവ് ആക്കി വയ്ക്കണം....ശരണ്യ ഒരു മാലാഖയെ പോലെ ദൈവത്തിനരികെ ഉണ്ട്... അമ്മയോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്..... ആക്റ്റീവ് ആയി ഇരിക്കു ട്ടോ എന്നുള്ള കമന്റ്സുകൾ നൽകിയാണ് അമ്മയുടെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്.
കൂടാതെ അമ്മ വല്ലാതെ ക്ഷീണിച്ചു പോയി എന്നും പ്രേക്ഷകർ പറയുന്നു . അമ്മയും സഹോദരങ്ങളുമൊക്കെ സമാധാനമായും സന്തോഷമായും ജീവിക്കണം. അതാണ് ശരണ്യ ചേച്ചിക്കും സന്തോഷം..... അമ്മ പുതിയ വീഡിയോകളുമായി വരണം. പരസ്യം വരുമ്പോ ഒട്ടും വിടാതെ കാണുന്നുണ്ട്. തീർച്ചയായും ഈ യു ട്യൂബ് വരുമാനം അമ്മക്കെന്നും ശരണ്യ ചേച്ചി നൽകുന്ന ഒരു സംരക്ഷണം തന്നെയായിരിക്കും .....ഒരു പാട് സ്നേഹം .. എന്നിങ്ങനെയുള്ള കമന്റും വരുന്നുണ്ട്.
Content Highlight: Now what is going viral on social media is the words my mother said about Saranya.

































