---
title: "#Shobha | ഷാളോ സാരിയോ കൈയ്യില്‍ കിട്ടിയതെടുത്ത് തൂങ്ങി! അവര്‍ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു- ആത്മഹത്യ ശ്രമത്തെ പറ്റി ശോഭ"
english_title: "#Shawl #saree #took #hand #hung #They #survived #because #theysaw #Shobha #about #suicideattempt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/187318/shawl-saree-took-hand-hung-they-survived-because-theysaw-shobha-about-suicideattempt-new"
published_at: "2024-02-25T21:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db6cacb4b50_sobha_1.jpg"
keywords: []
---

# #Shobha | ഷാളോ സാരിയോ കൈയ്യില്‍ കിട്ടിയതെടുത്ത് തൂങ്ങി! അവര്‍ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു- ആത്മഹത്യ ശ്രമത്തെ പറ്റി ശോഭ

> **Lead Summary:** ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥിയാവുന്നതിന് മുന്‍പേ ശോഭ വിശ്വനാഥിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്നെ ചതിക്കുഴിയിലാക്കിയവരെ പുറംലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശോഭയ്ക്ക് സാധിച്ചു. എന്നാല്‍ ഒരിക്കല്‍ എല്ലാം നഷ്ടപ്പെട്ട് ഇനി ജീവിക്കണ്ടെന്ന് തീരുമാനിച്ച സമയം ഉണ്ടായിരുന്നതായി പറയുകയാണ് നടി. കള്ളക്കേസില്‍ കുരുങ്ങിയപ്പോഴും അതിനെ അതിജീവിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നതിന് കാരണവും ആ ജീവിതമാണ്.

## Article Content

ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥിയാവുന്നതിന് മുന്‍പേ ശോഭ വിശ്വനാഥിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്നെ ചതിക്കുഴിയിലാക്കിയവരെ പുറംലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശോഭയ്ക്ക് സാധിച്ചു. എന്നാല്‍ ഒരിക്കല്‍ എല്ലാം നഷ്ടപ്പെട്ട് ഇനി ജീവിക്കണ്ടെന്ന് തീരുമാനിച്ച സമയം ഉണ്ടായിരുന്നതായി പറയുകയാണ് നടി. കള്ളക്കേസില്‍ കുരുങ്ങിയപ്പോഴും അതിനെ അതിജീവിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നതിന് കാരണവും ആ ജീവിതമാണ്.

എന്നാല്‍ ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ശോഭ പറയുന്നത്. എന്തോ ഒരു പ്രശ്നം നടന്നതിന് ശേഷം വീട്ടുകാരെല്ലാം ഞങ്ങളുടെ ഫ്ളാറ്റിലേക്ക് വന്ന ദിവസമാണ്. പ്രശ്നങ്ങളെ കുറിച്ച് എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നു. ആ സമയത്ത് ഞാനും ഡൈനിങ് ടേബിളില്‍ ഇരിക്കുന്നുണ്ട്. ഏത് സെക്കന്റിലാണ് ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല, എനിക്ക് മടുത്തു എന്ന് തോന്നിയതെന്നറിയില്ല. ഞാന്‍ പതിയെ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് പോയി. ഷാളോ, സാരിയോ എന്താണ് കൈയ്യില്‍ കിട്ടിയത് എന്നറിയില്ല. അതുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി.

സ്റ്റൂള്‍ താഴെ വീണ ശബ്ദം കേട്ടാണ് എല്ലാവരും വന്നത്. ചെറിയ ജനലിലൂടെ അവരെന്നെ കണ്ടു. ഇതോടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടത്തെത്തി. ശരിക്കും അന്ന് താന്‍ മരണത്തെ നേരില്‍ കണ്ടിരുന്നുവെന്ന് പറയുകയാണ് ശോഭ. വെള്ളം കുടിക്കാന്‍ പോലും പറ്റാതെ കുറച്ച് കാലം അതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അതോടെ ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് ഒരുറപ്പ് കൊടുത്തു. ഇനി ആര്‍ക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്ന്.

വിവാഹത്തിന് ശേഷമാണ് ഞാന്‍ മുന്‍ഭര്‍ത്താവിനൊപ്പം ബിസിനസിലേക്ക് ഇറങ്ങുന്നത്. ആ ബന്ധത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സ്വന്തമായി ബിസിനസ് രംഗത്ത് സജീവമായി. അതിനിടയില്‍ പരിചയപ്പെട്ട ആള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. അത് നിരസ്സിച്ചതിന്റെ പേരിലാണ് എന്റെ സ്ഥാപനത്തില്‍ മയക്ക് മരുന്ന് കൊണ്ടു വച്ച് എനിക്കെതിരെ കേസായത്. മയക്ക് മരുന്ന് നാനൂറ് ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് സ്റ്റേഷന്‍ ജാമ്യം കിട്ടി. ഞാനല്ല ചെയ്തത് എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല.

സിസിടിവി പരിശോധിക്കാന്‍ പറഞ്ഞിട്ടും നര്‍ക്കോട്ടിക്സ് വിഭാഗമോ പൊലീസോ അത് ചെയ്തിരുന്നില്ല. അവസാനം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കുന്നതും അത് തെളിയുന്നതും. ആ കേസില്‍ എനിക്ക് പൂര്‍ണമായി നീതി കിട്ടി എന്ന് വിശ്വസിക്കുന്നില്ല. പക്ഷെ എനിക്കെന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു. ആ സംഭവത്തിന് ശേഷം സമാനമായ അനുഭവമുള്ള പലരും എന്നെ വിളിച്ചിട്ടുണ്ട്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ കഴിയൂ എന്നാണ് അവരോടൊക്കെ പറഞ്ഞിട്ടുള്ളതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/187318/shawl-saree-took-hand-hung-they-survived-because-theysaw-shobha-about-suicideattempt-new)