ആദ്യ ചിത്രമായ 'ഉദാഹരണം സുജാത'യിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. പിന്നീട് ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന 'മൈക്ക്' എന്ന ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഒരു ഗംഭീര പരിപാടിയിലൂടെ ആയിരുന്നു. ചടങ്ങില്‍ ചുവപ്പ് കളര്‍ ഡ്രസില്‍ ഗ്ലാമറസ് ആയി എത്തിയ അനശ്വരയുടെ പെട്ടെന്നുള്ള രൂപമാറ്റം പ്രേക്ഷകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
ഇതോടെ മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത് എന്നുമൊക്കെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോളിതാ തന്റെ രൂപമാറ്റത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനശ്വര.

'വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. ഞാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല'- അനശ്വര പറഞ്ഞു.
നേരത്തെ ഷോര്‍ട്‌സ് ഇട്ടതിന്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ ശരണ്യ എന്ന ചിത്രമാണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്നത്. കലാലയജീവിതവും പ്രണയവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍.
Content Highlight: Have you had plastic surgery to enhance your face? The actor reacted to the news

































