#KanganaRanaut | ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്

#KanganaRanaut | ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്
Feb 24, 2024 06:04 PM | By VIPIN P V

ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവമാണെന്നും, അവർ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്നും ആരോപിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഡാർക്ക് വെബിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേര് കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വാർത്ത പങ്കുവച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിലായിരുന്നു കങ്കണയുടെ ആരോപണം.

‘‘ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവർ, അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു.

വാട്‌സാപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാൽ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം’’

– കങ്കണ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു നിലവിൽ എമർജൻസി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കങ്കണ റനൗട്ട്.

പ്രധാനവേഷത്തിനു പുറമെ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമെല്ലാം കങ്കണയാണ് നിർവഹിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുക.

#Many #bollywood #celebrities #darkweb, #leak #information; #KanganaRanaut #demanding #action

Next TV

Related Stories
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
Top Stories










GCC News






https://moviemax.in/-