തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത രുത്പ്രഭു. വിമര്‍ശനങ്ങളോ ഗോസിപ്പുകളോ ഒന്നുമില്ലാതെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാമന്ത ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സാമന്തയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ പിന്നീട് തനിക്ക് മാരകമായൊരു അസുഖമുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതിനിടയില്‍ തെലുങ്ക് സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സില്‍ അഭിനയിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു.
കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. എന്നാല്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത എത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ താമസിക്കുകയാണ് നടി. കാടിന് നടുവിലുള്ള തടാകത്തില്‍ കുളിക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നടി ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്.
ഇതിനെതിരെ വിമര്‍ശനാത്മകമായ കമന്റുകളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. 'ഇതൊക്കെ കണ്ട് നാഗചൈതന്യ കരയുന്നുണ്ടാവും. വന്ന് വന്ന് സാമന്ത അതിര്‍ വരമ്പുകള്‍ മറികടക്കുകയാണ്.. വളരെ പ്രശസ്തമായ ഒരു ടോളിവുഡ് കുടുംബവുമായി ബന്ധപ്പെട്ട നിങ്ങളൊരു മാന്യ നടിയാണെന്ന് ഞാന്‍ കരുതി. ഈ ചിത്രം തീര്‍ച്ചയായും സാമന്തയുടെ ജനപ്രീതിക്ക് ഒരു ഗുണവും ചെയ്യുന്നില്ല, പകരം അത് ദോഷമേ ചെയ്യുകയുള്ളു.' എന്നിങ്ങനെ നടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്
#Walking #underwear #erase #name #star #family #Samantha's #new #film #received #huge #criticism