---
title: "എനിക്ക് പ്രേമിച്ചു നടക്കാന്‍ സമയം ഇല്ല വിവാഹത്തിന് ആണ്  താത്പര്യം രാകുല്‍ പ്രീത് "
english_title: " Fans are waiting for the wedding of actress Rakulpreet Singh. But recently, there were rumors that Rakul was living as Living Together"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1870/fans-are-waiting-for-the-wedding-of-actress-rakulpreet-singh-but-recently-there-were-rumors-that-rakul-was-living-as-living-together"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd3333a18261_raakul.jpg"
keywords: []
---

# എനിക്ക് പ്രേമിച്ചു നടക്കാന്‍ സമയം ഇല്ല വിവാഹത്തിന് ആണ്  താത്പര്യം രാകുല്‍ പ്രീത് 

> **Lead Summary:** ഒരുപാട് ആരാധകര്‍ ഉള്ള നടിയാണ് രാകുല്‍പ്രീത് സിംഗ് .താരത്തിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അടുത്തിടെ രാകുല്‍ ലിവിംഗ് ടുഗദെറായി ജീവിക്കുകയാണെന്ന തരത്തില്‍ കിംവദന്തികള്‍ വന്നിരുന്നു.

## Article Content

ഒരുപാട് ആരാധകര്‍ ഉള്ള നടിയാണ് രാകുല്‍പ്രീത് സിംഗ് .താരത്തിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അടുത്തിടെ രാകുല്‍ ലിവിംഗ് ടുഗദെറായി ജീവിക്കുകയാണെന്ന തരത്തില്‍ കിംവദന്തികള്‍ വന്നിരുന്നു.

എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് പറഞ്ഞ് രാകുല്‍ തന്നെ എത്തിയിരിക്കുകയാണ്.വിവാഹത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രാകുല്‍പ്രീത് സിംഗ് പ്രണയത്തിലും ലിവിംഗ് ടുഗദെറായി ജീവിക്കുകയുമാണെന്ന തരത്തിലാണ് പുതിയ ഗോസിപ്പുകള്‍ വന്നത്.

എന്നാല്‍ താന്‍ പ്രണയത്തില്‍ അല്ലെന്നും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന് ആളല്ലെന്നുമാണ് രാകുല്‍പ്രീത് സിംഗ് പറയുന്നത്. ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്.

പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയവിവാഹമായിരിക്കില്ല. ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് മാധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ച് കൊണ്ട് മാത്രമായിരിക്കും.

വിപുലമായൊരു ആഘോഷത്തില്‍ വെച്ചായിരിക്കും എന്റെ വിവാഹമെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരുവിധ സത്യവുമില്ലെന്നും രാകുല്‍പ്രീത് സിംഗ് വ്യക്തമാക്കുന്നു.

ഇതോടെ ദിവസങ്ങളായി പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം ഒരു അവസാനമായിരിക്കുകയാണ്.

നേരത്തെയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുന്ന് കൊണ്ട് രാകുല്‍ പറഞ്ഞിരുന്നു.ഏറെ കാലമായി മകളോട് ഒരു ആണ്‍കുട്ടിയെ കണ്ടെത്താന്‍ പറയുന്നു.

പക്ഷേ അവള്‍ എന്റെ വാക്ക് കേള്‍ക്കുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ രാകുലിന്റെ മാതാവ് റിനി സിംഗ് പറഞ്ഞിരുന്നു. അത് കൊണ്ട് ഞങ്ങള്‍ തന്നെ അവള്‍ക്ക് വേണ്ടി ഒരാളെ കണ്ടെത്തണമെന്നായിരുന്നു അമ്മ ആവശ്യം.

എന്നാല്‍ യഥാര്‍ഥ പ്രശ്നം ഇതൊന്നുമല്ല. എന്റെ അച്ചടക്കം കണ്ട് എല്ലാ ആണ്‍കുട്ടികളെയും ഞാന്‍ ഭയപ്പെടുത്തുമെന്ന് എന്റെ അമ്മയ്ക്ക് തോന്നുണ്ടാവുമെന്ന് രാകുലും അന്ന് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1870/fans-are-waiting-for-the-wedding-of-actress-rakulpreet-singh-but-recently-there-were-rumors-that-rakul-was-living-as-living-together)